ഇനി പോഷകാഹാരവും വൈനും കുടിക്കാം ; എയര്‍ ഇന്ത്യ വിമാനത്തില്‍ പുത്തന്‍ മെനു

For full experience, Download our mobile application:
Get it on Google Play

ദില്ലി: എല്ലാ അന്താരാഷ്ട്ര വിമാനങ്ങളിലെയും ഫുഡ് ആന്‍ജ് ബിവറേജ് മെനു പുതുക്കിയെന്ന് എയര്‍ ഇന്ത്യ. യാത്രക്കാരുടെ ഫീഡ്ബാക്ക് പരിഗണിച്ചാണ് പുതിയ മാറ്റമെന്നും എയര്‍ ഇന്ത്യ അറിയിച്ചു. ഫുഡ് ആന്‍ഡ് ബിവറേജ് മെനുവിനു പുറമേ ബാര്‍ മെനുവും എയര്‍ ഇന്ത്യ പരിഷ്‌കരിച്ചിട്ടുണ്ട്. ലോറന്റ്-പെരിയര്‍ ലാ കുവീ ബ്രൂട്ട് ഷാംപെയ്ന്‍, ചാറ്റോ ഡി എല്‍ ഹെസ്ട്രേഞ്ച്, ലെസ് ഒലിവേഴ്സ്, ചാറ്റോ മിലോണ്‍, വടക്കന്‍ ഇറ്റലിയിലെ പീഡ്മോണ്ട് മേഖലകളിലെ മുന്തിരിത്തോട്ടങ്ങളില്‍ നിന്നുള്ള വൈനുകള്‍ എന്നിവ പുതിയ മെനുകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പുതിയ പാനീയങ്ങളുടെ മെനുവില്‍ പ്രീമിയം ബ്രാന്‍ഡുകളുടെ വിസ്‌കി, ജിന്‍, വോഡ്ക, ബിയറുകള്‍ എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

യാത്രക്കാരുടെ ഫീഡ്ബാക്ക് അടിസ്ഥാനമാക്കിയാണ് മെനു പുതുക്കിയിരിക്കുന്നത്. ആരോഗ്യകരമായ ഭക്ഷണരീതി പിന്തുടര്‍ന്ന് യാത്രക്കാര്‍ക്ക് രുചികരമായ ഭക്ഷണങ്ങളും ഏറ്റവും പുതുമയുള്ള ഭക്ഷണങ്ങളും, മധുര പലഹാരങ്ങളും ഇന്ത്യയിലെ പ്രാദേശിക രുചിഭേദങ്ങളും ഞങ്ങള്‍ ഒരുക്കിയിരിക്കുന്നു. സ്വാദിഷ്ടമായതും പോഷകസമൃദ്ധമവുമായ വിഭവങ്ങള്‍ ഉണ്ടെന്ന് ഉറപ്പുവരുത്തുന്നതിലും സമകാലികവും സുസ്ഥിരവുമായ ഭക്ഷണ രീതികള്‍ പിന്തുടരുന്നതിലും ആയിരുന്നു പുതിയ മെനുകള്‍ രൂപകല്‍പന ചെയ്യുമ്പോള്‍ ഞങ്ങളുടെ പ്രധാന ശ്രദ്ധ, എയര്‍ ഇന്ത്യയുടെ ഇന്‍ഫ്‌ലൈറ്റ് സര്‍വീസസ് മേധാവി സന്ദീപ് വര്‍മ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുക്രെയ്നു സൈനിക സഹായം നൽകുന്ന യൂറോപ്യൻ രാജ്യങ്ങളായ ബ്രിട്ടനും ഫ്രാൻസിനും റഷ്യയുടെ മുന്നറിയിപ്പ്

0
മോസ്കോ: യുക്രെയ്നു സൈനിക സഹായം നൽകുന്ന യൂറോപ്യൻ രാജ്യങ്ങളായ ബ്രിട്ടനും ഫ്രാൻസിനും...

ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ നിയന്ത്രണം വിട്ട കാറിടിച്ച് ഭർത്താവ് മരിച്ചു

0
എരുമേലി: ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ നിയന്ത്രണം വിട്ട കാറിടിച്ച് ഭർത്താവ് മരിച്ചു....

ദുബൈ എമിറേറ്റ്‌സ് റോഡിലെ പുതിയ ലൈനുകൾ ഈ മാസം 30ന് തുറക്കും

0
ദുബൈ: ദുബൈയിലെ എമിറേറ്റ്‌സ് റോഡിൽ നിർമിച്ച പുതിയ ലൈനുകൾ ഈമാസം 30...

ഇന്ത്യക്ക് കനത്ത വെല്ലുവിളി : സൗദി, തുർക്കി, പാകിസ്‌താനും ഭാഗമായ മെക്ക കരാറിൽ ചേരാൻ...

0
ധാക്ക: സൗദി അറേബ്യ, പാകിസ്താൻ, തുർക്കി എന്നീ രാജ്യങ്ങൾ ചേർന്ന് രൂപീകരിച്ച...