ആമസോണിൽ വീണ്ടും കൂട്ടപിരിച്ചുവിടൽ ; 100 പേരെ പുറത്താക്കി

For full experience, Download our mobile application:
Get it on Google Play

ന്യൂയോര്‍ക്ക്: ആമസോണില്‍ കൂട്ടപിരിച്ചുവിടല്‍ തുടരുന്നു. ഇത്തവണ ഗെയിമിങ് വിഭാഗത്തില്‍ നിന്നും 100 പേരെയാണ് പുറത്താക്കിയത്. പ്രൈം ഗെയിമിങ്, ഗെയിം ഗ്രോത്ത്, ആമസോണ്‍ ഗെയിംസ് വിഭാഗങ്ങളില്‍ നിന്നുള്ള ജീവനക്കാരെയാണ് പിരിച്ചുവിടുന്നത്. പിരിച്ചു വിടുന്ന ജീവനക്കാരെ ഇക്കാര്യം മുന്‍കൂട്ടി അറിയിച്ചതായും എല്ലാ വിധ ആനുകൂല്യങ്ങളും ലഭിക്കുമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. കമ്പനിയുടെ വളര്‍ച്ച മുന്‍നിര്‍ത്തിയാണ് ഇത്തരമൊരു നീക്കമെന്ന് ഗെയിംസ് വൈസ് പ്രസിഡന്റ് ക്രിസ്റ്റഫ് ഹര്‍ട്ടമാന്‍ ജീവനക്കാര്‍ക്ക് നല്‍കിയ മെമോയില്‍ വ്യക്തമാക്കി.

കൂട്ടപിരിച്ചുവിടല്‍ കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ പുനഃക്രമീകരിക്കുന്നതിനും കാര്യക്ഷമമാക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമാണ്. ഉള്ളടക്കത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ആമസോണ്‍ പദ്ധതിയിടുകയാണെന്നും അതിന്റെ ആന്തരിക വികസന ശ്രമങ്ങളില്‍ നിക്ഷേപം തുടരുമെന്നും ഹാര്‍ട്ട്മാന്‍ പറഞ്ഞു. ആമസോണ്‍ 9,000 ജീവനക്കാരെ നേരത്തെ പിരിച്ചുവിട്ടിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യക്ക് കനത്ത വെല്ലുവിളി : സൗദി, തുർക്കി, പാകിസ്‌താനും ഭാഗമായ മെക്ക കരാറിൽ ചേരാൻ...

0
ധാക്ക: സൗദി അറേബ്യ, പാകിസ്താൻ, തുർക്കി എന്നീ രാജ്യങ്ങൾ ചേർന്ന് രൂപീകരിച്ച...

സംഘർഷം അവസാനിപ്പിച്ച് സമാധാന ധാരണ തുടരാൻ സന്നദ്ധത അറിയിച്ച് ഇറാൻ ; ധൃതിയില്ലെന്ന് യുഎസ്...

0
ടെഹ്‌റാൻ: അമേരിക്കയുമായുള്ള സംഘർഷം അവസാനിപ്പിച്ച് സമാധാന ധാരണ തുടരാൻ സന്നദ്ധത അറിയിച്ച്...

നീറ്റ്, ജെ.ഇ.ഇ പരീക്ഷാ രീതികളിൽ വൻ മാറ്റത്തിന് ശുപാർശ ; സ്‌കൂൾ സിലബസും എൻട്രൻസും...

0
ന്യൂഡൽഹി: ദേശീയ തലത്തിൽ നടത്തുന്ന നീറ്റ്, ജെ.ഇ.ഇ പ്രവേശന പരീക്ഷകളുടെ രീതിയിലും...

സ്പൈസ് ജെറ്റ് സർവീസുകൾ വീണ്ടും താറുമാറായി; വിമാനത്താവളത്തിൽ മണിക്കൂറുകളോളം കുടുങ്ങി ദുബായ് യാത്രക്കാർ

0
കൊച്ചി : ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനം വീണ്ടും വൈകിയത്...