രാസലഹരി കേസിൽ പ്രതികളായ അഞ്ച് യുവാക്കൾക്ക് 20 വർഷം വീതം തടവും 2 ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചു

For full experience, Download our mobile application:
Get it on Google Play

കൊല്ലം : രാസലഹരി കേസിൽ പ്രതികളായ അഞ്ച് യുവാക്കൾക്ക് 20 വർഷം വീതം തടവും 2 ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. കൊല്ലം കുഴിയം സിന്ധുഭവനിൽ വിഷ്ണു‌ വിജയൻ (23 ) പെരുമ്പുഴ, കൂരിപ്പള്ളി കടയിൽ വീട്ടിൽ ഷംനാദ് (25) ചന്ദനത്തോപ്പ്, കുഴിയം സൗത്ത് അഖിൽ ഭവനിൽ പ്രഗിൽ (25 ), ചന്ദനത്തോപ്പ് ഫാറൂഖ് മൻസിലിൽ ഉമർ ഫാറൂഖ് (25) ചാത്തിനാംകുളം പള്ളിവടക്കതിൽ മുഹമ്മദ് സലാഷ് (25) എന്നിവരെയാണ് ശിക്ഷിച്ചത്. കൊല്ലം ഫസ്റ്റ് അഡീഷണൽ സെഷൻസ് ജഡ്‌ജി പിഎൻ വിനോദാണ് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ ആറ് മാസം കൂടി കഠിനതടവ് അനുഭവിക്കണം. കാറിൻ്റെ ഡാഷ് ബോർഡിലും കൈയ്യിലുമായി 85.400 ഗ്രാം മെറ്റാഫെത്താമിനുമായി പിടികൂടിയ കേസിലാണ് അഞ്ച് പേരെയും ശിക്ഷിച്ചത്.

രാസലഹരി കൈവശം വെച്ച കേസിൽ 10 വർഷവും മയക്കുമരുന്ന് കച്ചവടത്തിന് ഗൂഢാലോചന നടത്തിയ കേസിൽ പത്ത് വർഷവുമാണ് ശിക്ഷ. പ്രതികളെ കുണ്ടറ പോലീസ് ഇൻസ്പെക്‌ടർ ആർ.രതീഷും സംഘവുമാണ് പിടികൂടിയത്. മയക്കുമരുന്നുമായി കാറിലെത്തിയ സംഘം ആവശ്യക്കാരെ കാത്തു നിൽക്കുകയായിരുന്നു. രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഇവിടെയെത്തിയ പോലീസ് സംഘം വാഹനവും പ്രതികളെയും പരിശോധിച്ചു. ഇതിലാണ് 85.400 ഗ്രാം മെറ്റാഫെത്താമിൻ കണ്ടെടുത്തത്. കുണ്ടറ പോലീസ് ഇൻസ്പെക്‌ടർ രതീഷ്.ആർ, ഡിവൈഎസ്‌പി ഷെരീഫ് എസ് എന്നിവർ അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷന് വേണ്ടി പബ്ളിക് പ്രോസിക്യൂട്ടർ അഡ്വ. സിസിൻ. ജി. മുണ്ടയ്ക്കൽ ഹാജരായി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിലെ ഹോസ്റ്റൽ അപകടത്തിന് പിന്നാലെ കർശന നടപടി ; അനധികൃതവും അപകടകരവുമായ 41 കെട്ടിടങ്ങൾ...

0
ന്യൂഡല്‍ഹി: അനധികൃത നിര്‍മാണങ്ങള്‍ക്കും അപകടകരമായ കെട്ടിടങ്ങള്‍ക്കുമെതിരെ നടപടി ശക്തമാക്കി ഡല്‍ഹി മുന്‍സിപ്പല്‍...

ഡൽഹി എസ്.ഐ.ആർ പ്രക്രിയയിൽ വ്യാപക ക്രമക്കേട് ആരോപണം; ബൂത്തിലെ വോട്ടർമാരുടെ എണ്ണത്തിൽ വൻ കുറവ്

0
ന്യൂഡല്‍ഹി: എസ്‌ഐആര്‍ നടപടികള്‍ക്ക് മുന്‍പ് 729 വോട്ടര്‍മാരുണ്ടായിരുന്ന പോളിങ് ബൂത്തിലെ കരട്...

ജൂഡോ ചാമ്പ്യൻഷിപ്പിനിടയിൽ വൈദ്യുതി മുടങ്ങി; മൊബൈൽ ഫ്ലാഷ് ലൈറ്റ് വെളിച്ചത്തിൽ മത്സരങ്ങൾ നടത്തി

0
പാലക്കാട്: ജില്ലാ ജൂഡോ ചാമ്പ്യന്‍ഷിപ്പ് പവര്‍കട്ട് കാരണം വൈകി. ചിറ്റൂര്‍ നെഹ്റു...

കഴുത്തിൽ ടയർ കുടുങ്ങി ബുദ്ധിമുട്ടുന്ന നിലയിൽ കാട്ടാനയെ കണ്ടെത്തി; അസമിൽ നിന്നുള്ള ദൃശ്യങ്ങൾ വൈറലാകുന്നു

0
ഗുവാഹത്തി: അസമിലെ തേയിലത്തോട്ടത്തില്‍ ട്രാക്ടറിന്റെ ടയര്‍ കഴുത്തില്‍ കുടുങ്ങിയ നിലയില്‍ കാട്ടാനയെ...