രണ്ടര കിലോ കഞ്ചാവുമായി അഞ്ച് യുവാക്കൾ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

പു​ന​ലൂ​ർ: വി​ള​ക്കു​വ​ട്ട​ത്തെ വീ​ട് കേ​ന്ദ്രീ​ക​രി​ച്ചു വി​ൽ​പ​ന​ക്ക്​ എ​ത്തി​ച്ച ര​ണ്ട​ര കി​ലോ ക​ഞ്ചാ​വു​മാ​യി അ​ഞ്ച് യു​വാ​ക്ക​ൾ അറസ്റ്റിൽ. പു​ന​ലൂ​ർ കോ​മ​ളം​കു​ന്ന് ബി​ജു ഭ​വ​നി​ൽ അ​രു​ൺ​ജി​ത്ത് (22), വി​ള​ക്കു​വെ​ട്ടം ച​രു​വി​ള പു​ത്ത​ൻ വീ​ട്ടി​ൽ നി​തീ​ഷ് (22), അ​യി​ല​റ അ​രു​ണോ​ദ​യ​ത്തി​ൽ സൂ​ര​ജ് (22), മൈ​ല​യ്ക്ക​ൽ ദീ​പ്തി വി​ലാ​സ​ത്തി​ൽ ഇ​ന്ദ്ര​ജി​ത്ത് (28), ചെ​മ്മ​ന്തൂ​ർ പ​കി​ടി ച​രു​വി​ള വീ​ട്ടി​ൽ സു​ജീ​ഷ് (22) എ​ന്നി​വ​രെ​യാ​ണ് കൊ​ല്ലം റൂ​റ​ൽ പൊ​ലീ​സ് മേ​ധാ​വി​യു​ടെ ഡാ​ൻ​സാ​ഫ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​വ​രെ​ല്ലാം ക​ഞ്ചാ​വ് ചി​ല്ല​റ വി​ൽ​പ​ന​ക്കാ​രാ​ണ്. ചെ​റു​പൊ​തി​ക​ളാ​കു​ന്ന​തി​നി​ടെ​യാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്. ഒ​ഡീ​ഷ​യി​ൽ നി​ന്നു​മാ​ണ് ക​ഞ്ചാ​വ് എ​ത്തി​ച്ച​ത്. ആ​ളൊ​ഴി​ഞ്ഞ ഭാ​ഗ​ത്ത് ര​ണ്ടു നി​ല വീ​ട്ടി​ലാ​ണ് ഉ​ട​മ​സ്ഥ​യു​ടെ മ​ക​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​വ​ർ സം​ഘ​ടി​ച്ച​ത്. ര​ണ്ടു നാ​യ്​​ക്ക​ളേ​യും വ​ള​ർ​ത്തി​യി​രു​ന്നു. പൊ​ലീ​സി​നെ ക​ണ്ട് ഓ​ടി​ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച​വ​രെ സാ​ഹ​സി​ക​മാ​യി പി​ടി​കൂ​ടി. പു​തി​യ അ​ധ്യ​യ​ന വ​ർ​ഷം തു​ട​ങ്ങു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി ജി​ല്ല​യി​ലെ സ്കൂ​ൾ, കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളെ ല​ക്ഷ്യം വ​ച്ചാ​ണ് ക​ഞ്ചാ​വ് കൊ​ണ്ടു​വ​ന്ന​ത്.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിപക്ഷ ഉപനേതാവ് വിഷയം : പിണറായി തീരുമാനിക്കുന്നത് നടപ്പിലാക്കാന്‍ അല്ല സിപിഐ’ ; സി...

0
തിരുവനന്തപുരം : പ്രതിപക്ഷ ഉപനേതാവ് വിഷയം വഷളാക്കിയത് പിണറായി വിജയന്റെ പ്രതികരണമാണമെന്ന്...

വെനസ്വേലയുടെ 6500 കോടി ബാരല്‍ എണ്ണ ശേഖരം അമേരിക്ക നിയന്ത്രിക്കും ; കരാറിലെത്തിയതായി ട്രംപ്

0
വാഷിങ്ഷണ്‍ : വെനസ്വേലയുമായി എണ്ണ കരാറിലെത്തിയതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്....

പണമയച്ചതായി വ്യാജ സ്‌ക്രീൻഷോട്ടുകൾ കാണിച്ച് ജുവലറികളിൽനിന്ന് സ്വർണം തട്ടി ; യുവാവ് അറസ്റ്റിൽ

0
ശ്രീകണ്ഠപുരം : പണമയച്ചതായി വ്യാജ സ്‌ക്രീൻഷോട്ടിലൂടെ വിശ്വസിപ്പിച്ച് ജൂവലറികളിൽനിന്ന് സ്വർണാഭരണങ്ങൾ തട്ടിയ...

സുകുമാര കുറുപ്പ് : തെറ്റായ പ്രചരണത്തിന് പിന്നിൽ ദുരൂഹത സംശയിച്ച് പോലീസ്

0
തിരുവനന്തപുരം: പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പിനെ കണ്ടെത്തിയെന്ന തരത്തിലുള്ള വ്യാജ പ്രചരണത്തിൽ ഇൻ്റർപോളിന്...