സുകുമാര കുറുപ്പ് : തെറ്റായ പ്രചരണത്തിന് പിന്നിൽ ദുരൂഹത സംശയിച്ച് പോലീസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പിനെ കണ്ടെത്തിയെന്ന തരത്തിലുള്ള വ്യാജ പ്രചരണത്തിൽ ഇൻ്റർപോളിന് കത്ത് അയക്കേണ്ടതില്ലെന്ന് ക്രൈംബ്രാഞ്ച് ഉന്നതവൃത്തങ്ങൾ. രൂഹത നീങ്ങിയ സാഹചര്യത്തിൽ അന്തർദേശീയ ഏജൻസിയുടെസഹായം തേടേണ്ടതില്ലെന്നാണ് പോലീസ് നിഗമനം. സൈബർ ഹാക്കറുടെ സഹായത്തോടെ പ്രചാരണം വരാമെന്ന മുന്നറിയിപ്പ് സ്‌പെഷ്യൽ ബ്രാഞ്ച് മുൻകൂട്ടി നൽകിയിരുന്നു. അതുകൊണ്ടാണ് തുടക്കം മുതൽ പൊലിസ് അമിതാവേശം കാണിക്കാതിരുന്നത്. തെറ്റായ പ്രചരണത്തിന് പിന്നിൽ ദുരൂഹത പോലീസ് സംശയിക്കുന്നു. 42 വർഷമായി സുകുമാര കുറിപ്പിനെ തേടുകയാണ് കേരള പോലീസ്. ഇൻർപോളിന്‍റെ പിടികിട്ടാപ്പുളികളുടെ പട്ടികയില്‍ ഇപ്പോഴും കുറുപ്പുണ്ട്. രോഗിയായിരുന്ന കുറുപ്പ് മരിച്ചിട്ടുണ്ടാകുമാന്ന അനുമാനത്തില്‍ കേസ് അവസാനിപ്പിക്കാൻ പോലീസ് നീക്കം നടത്തുമ്പോഴാണ് പുതിയ വെളിപ്പെടുത്തല്‍ ഉണ്ടായത്. ഇതോടെ പോലീസ് വെട്ടിലായെന്നും അന്വേഷണ പിഴവെന്നും പലരും ചൂണ്ടിക്കാണിച്ചു. എന്നാല്‍ വെളിപ്പെടുത്തലില്‍ അമിതാവേശം വേണ്ടെന്നായിരുന്നു ഉന്നത പോലീസ് തീരുമാനം. വെളിപ്പെടുത്തിലില്‍ പ്രതികരണത്തിനും ആരും തയ്യാറായില്ല.

ഇൻർപോളിന്‍റെ വിവരാശേഖരണത്തിന് ശേഷം മാത്രം നടപടികള്‍ മതിയെന്ന തീരുമാനം ശരിവെക്കുന്നതായി വഴിത്തിരിവ്. ബ്രൂണെയില്‍ കണ്ടെത്തിയത് കുറുപ്പിനെയല്ല തൃശ്ശൂൂർ സ്വദേശിയെയാണെന്ന് രഹസ്യാന്വേഷണ വിഭാഗം സ്ഥിരീകരിച്ചതോടെ ഗൂഢോലോചനയിലേക്ക് കടക്കുകയാണ് ക്രൈംബ്രാഞ്ച്. മുൻ അന്വേഷണ സംഘത്തിലുള്‍പ്പെട്ട ഗ്രേഡ് എസ് ഐ അലി അക്ബറും കൊച്ചിയിലെ സൈബർ വിഗ്ധനുമാണ് വെളിപ്പെടുത്തലിന് പിന്നില്‍ പ്രവർത്തിച്ചതെന്നും പോലീസ് സംശയിക്കുന്നു. അന്വേഷണത്തെ വഴി തെറ്റിക്കാനും കണ്ടെത്തലുകളെ താറടിച്ചു കാണിക്കാനുമുള്ള ബോധപൂർവ ശ്രമമാണോയെന്നാണ് പോലീസ് സംശയം. ഒരു മാസത്തിനുള്ളില്‍ കുറിപ്പിന്‍റെ അന്വേഷണം പൂര്‍ത്തിയാക്കി ക്രൈംബ്രാഞ്ച് മേധാവിക്ക് നല്‍കും. അതിന് മുൻപ് തന്നെ കുറുപ്പിന്‍റെ പേരില്‍ നടത്തിയ വ്യാജ പ്രചരണം എന്തിനെന്ന് കൂടി അന്വേഷിച്ച് റിപ്പോർട്ടിന്റെ ഭാഗമാക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രാന്‍സ് വുമണ്‍ ദീപ്തി കല്യാണിക്കെതിരായ ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നു എന്ന് ഹെലന്‍ ഓഫ് സ്പാര്‍ട്ട

0
തൃശൂര്‍: ട്രാന്‍സ് വുമണ്‍ ദീപ്തി കല്യാണിക്കെതിരായ ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നു എന്ന് യൂട്യൂബര്‍...

സ്ത്രീ സംവരണ, മണ്ഡല പുനര്‍നിര്‍ണയ ബില്ലുകള്‍ ; സെപ്റ്റംബറില്‍ പ്രത്യേക പാര്‍ലമെന്റ് സമ്മേളനം നടത്താന്‍...

0
ന്യൂഡല്‍ഹി : സ്ത്രീ സംവരണ, മണ്ഡല പുനര്‍നിര്‍ണയ ബില്ലുകള്‍ പാസാക്കാനുള്ള നീക്കവുമായി...

പാകിസ്ഥാനുവേണ്ടി ചാരപ്രവൃത്തി : ഏജന്റിനെ ബന്ധപ്പെട്ടത് ഇൻസ്റ്റഗ്രാം വഴി ; ദമ്പതിമാർ അറസ്റ്റിൽ

0
ന്യൂഡൽഹി : പാകിസ്ഥാൻ ചാരസംഘടനയായ ഐ.എസ്.ഐ.യുടെ ചാരശൃംഖലയുടെ ഭാഗമായ യുവദമ്പതിമാരെ പോലീസ്...

രാജിവ് ഗാന്ധി വധക്കേസിൽ ശിക്ഷിക്കപ്പെട്ട പേരറിവാളന് അഭിഭാഷകനാകുന്നതിൽ നിയമ തടസമില്ല ; കേന്ദ്രസർക്കാർ

0
ന്യൂഡൽഹി : രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷിക്കപ്പെട്ട എ.ജി. പേരറിവാളന് അഭിഭാഷകനായി...