ട്രാന്‍സ് വുമണ്‍ ദീപ്തി കല്യാണിക്കെതിരായ ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നു എന്ന് ഹെലന്‍ ഓഫ് സ്പാര്‍ട്ട

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍: ട്രാന്‍സ് വുമണ്‍ ദീപ്തി കല്യാണിക്കെതിരായ ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നു എന്ന് യൂട്യൂബര്‍ ഹെലന്‍ ഓഫ് സ്പാര്‍ട്ട. ദീപ്തിയെ പോലുള്ളവര്‍ പുതിയ തലമുറയെ വഴിതെറ്റിക്കുന്നു എന്നാണ് പറഞ്ഞത്. ഉന്നയിച്ച ആരോപണത്തില്‍ തെളിവുകളുണ്ടെന്ന് ഹെലന്‍ ഓഫ് സ്പാര്‍ട്ട എന്ന എസ് ആര്‍ ധന്യ പറഞ്ഞു. കുടുംബത്തെ ഉള്‍പ്പടെ പറഞ്ഞതുകൊണ്ടാണ് മോശമായ രീതിയില്‍ വീഡിയോ ചെയ്തത്. സൈബര്‍ അധിക്ഷേപത്തില്‍ താന്‍ നല്‍കിയ ഏഴ് പരാതികളില്‍ പോലീസ് നടപടി ഉണ്ടായില്ല. പോലീസ് നടപടി ഇല്ലാത്തതുകൊണ്ടാണ് വീഡിയോയിലൂടെ മറുപടി നല്‍കുന്നതെന്നുമാണ് ഹെലന്‍ ഓഫ് സ്പാര്‍ട്ടയുടെ വിശദീകരണം. ദീപ്തി കല്യാണിയെയും സുഹൃത്തിനെയും അധിക്ഷേപിച്ച് ഹെലന്‍ ഓഫ് സ്പാര്‍ട്ട സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയാണ് പരാതിക്ക് കാരണമായത്. തുടര്‍ന്ന് തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് ദീപ്തി പരാതി നല്‍കുകയായിരുന്നു. തൃശൂര്‍ സിറ്റി സൈബര്‍ പോലീസാണ് കേസെടുത്തത്. രണ്ട് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

നേരത്തെ മദ്യപിച്ച് വാഹനം ഓടിച്ചതിന് ഹെലന്‍ ഓഫ് സ്പാര്‍ട്ടക്കെതിരെ പോലീസ് കേസെടുത്തിരുന്നു. വാഹന പരിശോധനയ്ക്കിടെ മനുഷ്യജീവന് അപകടമുണ്ടാകും വിധം വാഹനവുമായി കടന്നുകളഞ്ഞെന്നായിരുന്നു എഫ്ഐആറില്‍ പറഞ്ഞിരുന്നത്. ഇതിന് പിന്നാലെ വിശദീകരണവുമായി ഹെലന്‍ ഓഫ് സ്പാര്‍ട്ട രംഗത്തെത്തുകയും ചെയ്തിരുന്നു.
new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്ത്രീ സംവരണ, മണ്ഡല പുനര്‍നിര്‍ണയ ബില്ലുകള്‍ ; സെപ്റ്റംബറില്‍ പ്രത്യേക പാര്‍ലമെന്റ് സമ്മേളനം നടത്താന്‍...

0
ന്യൂഡല്‍ഹി : സ്ത്രീ സംവരണ, മണ്ഡല പുനര്‍നിര്‍ണയ ബില്ലുകള്‍ പാസാക്കാനുള്ള നീക്കവുമായി...

പാകിസ്ഥാനുവേണ്ടി ചാരപ്രവൃത്തി : ഏജന്റിനെ ബന്ധപ്പെട്ടത് ഇൻസ്റ്റഗ്രാം വഴി ; ദമ്പതിമാർ അറസ്റ്റിൽ

0
ന്യൂഡൽഹി : പാകിസ്ഥാൻ ചാരസംഘടനയായ ഐ.എസ്.ഐ.യുടെ ചാരശൃംഖലയുടെ ഭാഗമായ യുവദമ്പതിമാരെ പോലീസ്...

രാജിവ് ഗാന്ധി വധക്കേസിൽ ശിക്ഷിക്കപ്പെട്ട പേരറിവാളന് അഭിഭാഷകനാകുന്നതിൽ നിയമ തടസമില്ല ; കേന്ദ്രസർക്കാർ

0
ന്യൂഡൽഹി : രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷിക്കപ്പെട്ട എ.ജി. പേരറിവാളന് അഭിഭാഷകനായി...

തിരുവോണ ദിവസം കുളത്തില്‍ വീണ നിലയിൽ കണ്ടെത്തി ; ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു

0
തിരുവനന്തപുരം: കുളത്തില്‍ വീണ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. ചെങ്കല്‍ മരിയാപുരം...