യു.എസ് : അമേരിക്കന്‍ കമ്പിനിയായ ‘ഫൈസര്‍’ വികസിപ്പിക്കുന്ന കോവിഡ് വാക്‌സിന്‍ കടുത്ത തലവേദനയും ശരീരിക പ്രശ്‌നങ്ങളും ഉണ്ടാക്കുന്നതായി കണ്ടെത്തല്‍. പരീക്ഷണാടിസ്ഥാനത്തില്‍ ആദ്യ ഡോസ് നല്‍കിയപ്പോഴാണ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായത്.
കോവിഡിനെതിരായി വാക്‌സിന്‍ 90 ശതമാനവും ഫലപ്രദമാണെന്ന് കമ്പിനി പ്രസ്താവന ഇറക്കിയതിന് തൊട്ടുപിന്നാലെയാണ് പുതിയ പ്രശ്‌നമുണ്ടാകുന്നത്. ജര്‍മ്മന്‍ സ്ഥാപനമായ ‘ബയോണ്‍ടെക്കുമായി’ ചേര്‍ന്നാണ് ഫൈസര്‍ വാക്‌സിന്‍ വികസിപ്പിക്കുന്നത്. ആറ് രാജ്യങ്ങളില്‍ നിന്നായി 43,500പേരാണ് വാക്‌സിന്‍ പരീക്ഷണങ്ങള്‍ക്ക് വിധേയരായത്. ഇതില്‍ ഭൂരിഭാഗം പേര്‍ക്കും ശരീര വേദനയും തലവേദനയുമുണ്ടായതായാണ് വാര്‍ത്ത പുറത്തുവരുന്നത്.
ഫൈസറില്‍ നിന്നും വാക്‌സിന്‍ സ്വീകരിക്കാന്‍ പല രാജ്യങ്ങളും ധാരണയായിരുന്നു. 80 ലക്ഷം ഡോസുകളാണ് ഇസ്രായേല്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നാല്‍പ്പത് ലക്ഷം ജനങ്ങള്‍ക്കാണ് ആദ്യഘട്ടത്തില്‍ മരുന്ന് ലഭ്യമാക്കുന്നത്. അടുത്ത വര്‍ഷം ജനുവരിയോടെ വാക്‌സിന്‍ വിതരണം ആരംഭിക്കാനാണ് ധാരണ.