കൊച്ചി: മരടിലെ ഫ്ലാറ്റുകളിൽ സ്ഫോടനം സാങ്കേതിക സമിതിയുടെ നിർണായക യോഗം ഇന്ന്. ആൽഫാ സെറിൻ ഫ്ലാറ്റ് ആദ്യദിവസം തന്നെ പൊളിക്കുമോയെന്ന് ഇന്നറിയാം. ഫ്ലാറ്റ് പൊളിക്കാൻ ചുമതലപ്പെടുത്തിയ സബ് കലക്‌ടർ സ്നേഹിൽ കുമാറിന്റെ നേതൃത്വത്തിലാണ് സാങ്കേതിക സമിതി ഉദ്യോഗസ്ഥർ ഇന്ന് യോഗം ചേരുക. ആൽഫാ സെറിൻ ഫ്ലാറ്റിൽ എന്ന് സ്ഫോടനം നടത്തണമെന്ന് സമിതി തീരുമാനിക്കും. ഇന്നലെ തിരുവനന്തപുരത്ത് തദ്ദേശ വകുപ്പ് മന്ത്രി വിളിച്ച യോഗത്തിൽ ആൽഫാ സെറിൻ ഫ്ലാറ്റ് പൊളിക്കുന്ന തിയതി മാറ്റാൻ സാങ്കേതിക സമിതിയോട് അപേക്ഷിക്കാം എന്നു മാത്രമാണ് സബ് കലക്‌ടർ വ്യക്തമാക്കിയത്. അന്തിമ തീരുമാനം സമിതി ഒരുമിച്ച് എടുക്കണം. സ്ട്രക്ചറൽ എൻജിനിയർമാരും സ്ഫോടന വിദഗ്ധരുമെല്ലാം യോഗത്തിൽ പങ്കെടുക്കും.
ആല്‍ഫാ 11ന് തകര്‍ക്കുമോ ഇന്നറിയാം ; നിര്‍ണായക യോഗം ഇന്ന്
RECENT NEWS
Advertisment