Saturday, May 11, 2024 12:02 am

പദ്ധതി ഫ്ലാറ്റ് : ഉദ്ഘാടനം കഴിഞ്ഞ് 3വർഷമായിട്ടും ഫ്ലാറ്റ് കൈമാറിയില്ല, 36കുടുംബങ്ങളുടെ ജീവിതം ഷെഡുകളിൽ

For full experience, Download our mobile application:
Get it on Google Play

കൊല്ലം : ചേരി നിര്‍മാർജനത്തിനായി കൊല്ലം കണ്ടോൺമെന്റിൽ പണിത ഫ്ലാറ്റ് ഉദ്ഘാടനം കഴിഞ്ഞ് മൂന്ന് കൊല്ലമായിട്ടും കൈമാറിയില്ല. ഇതോടെ 36 കുടുംബങ്ങളാണ് ഷെഡുകളിലും വാടക വീടുകളിലും കഴിയുന്നത്. ഫ്ലാറ്റിനായി കൊല്ലം നഗരസഭ കയറിയിറങ്ങുകയാണ് ഗുണഭോക്താക്കൾ. രാജീവ് ആവാസ് യോജന പദ്ധതിയിലൂടെ 21 കോടി രൂപ മുടക്കിയാണ് കണ്ടോൺമെന്റിൽ കൊല്ലം നഗരസഭ ആറ് നില കെട്ടിടം പണിതത്.

250 സ്ക്വയർ ഫീറ്റുള്ള ഫ്ലാറ്റുകളായിരുന്നു ഇവ. 2015ൽ പണി തുടങ്ങി. 2019 നവംബറിൽ അന്നത്തെ ഫിഷറീസ് വകുപ്പ് മന്ത്രിയായിരുന്ന ജെ. മേഴ്സിക്കുട്ടിയമ്മ കെട്ടിടത്തിന്‍റെ ഉദ്ഘാടനവും നിര്‍വഹിച്ചു. എന്നാൽ ഫ്ലാറ്റിന്‍റെ ഗുണഭോക്താക്കളിൽ പലരും ഈ കെട്ടിടത്തിനടുത്തുള്ള ഷെഡുകളിലും വാടക വീടുകളിലുമായി കഴിയുകയാണ്. ശുചിമുറി മാലിന്യം ശേഖരിക്കാനുള്ള ടാങ്ക് പോലും കെട്ടാതെയായിരുന്നു ഉദ്ഘാടന മാമാങ്കം. വയറിംഗ് പണിയെ ചൊല്ലി കോണ്‍ട്രാക്ടറുമായുണ്ടായ തര്‍ക്കങ്ങളും പ്രതിസന്ധിയുണ്ടാക്കി. ഫ്ലാറ്റ് കൈമാറ്റം വൈകുന്നതിന് പിന്നിൽ അഴിമതിയാണെന്നാണ് കോണ്‍ഗ്രസിന്‍റെ ആരോപണം.

കോണ്‍ട്രാക്ടറുമായുള്ള പ്രശ്നങ്ങൾ പരിഹരിച്ചെന്നും അടുത്ത മാര്‍ച്ചിനുള്ളിൽ ഫ്ലാറ്റുകൾ കൈമാറുമെന്നുമാണ് കോര്‍പ്പറേഷന്‍റെ വിശദീകരണം.ഇപ്പോൾ തരാം ഫ്ലാറ്റെന്ന് പല തവണ കേട്ട് പറ്റിക്കപ്പെട്ടതിനാൽ ഉപഭോക്താക്കളിൽ പലര്‍ക്കും പ്രതീക്ഷ നശിച്ച അവസ്ഥയാണ്.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

നിരോധിത പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ വില്‍പനയ്ക്ക് വെച്ച സ്ഥാപനങ്ങള്‍ക്ക് 20,000 രൂപ പിഴ ചുമത്തി ഉദ്യോഗസ്ഥര്‍

0
കോഴിക്കോട്: നിരോധിത പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ വില്‍പനയ്ക്ക് വെച്ച സ്ഥാപനങ്ങള്‍ക്ക് 20,000 രൂപ...

മുട്ടുമടക്കി പെപ്‌സികോ ഇന്ത്യ ; ഇനി പാം ഓയിലിൽ ചിപ്‌സ് വറുക്കില്ല

0
ഇന്നത്തെ കാലത്ത് സോഷ്യൽ മീഡിയയുടെ കണ്ണുകളിൽ നിന്ന് എന്തെങ്കിലും മറയ്ക്കാനാകുമോ? അമേരിക്കയിലും...

റോഡുകളിലൂടെ സഞ്ചരിക്കുമ്പോള്‍ ഹോണ്‍ അടിക്കുന്നത് ആവശ്യത്തിന് മാത്രം മതിയെന്ന് മോട്ടോര്‍ വാഹന വകുപ്പ്

0
തിരുവനന്തപുരം: റോഡുകളിലൂടെ സഞ്ചരിക്കുമ്പോള്‍ ഹോണ്‍ അടിക്കുന്നത് ആവശ്യത്തിന് മാത്രം മതിയെന്ന് മോട്ടോര്‍...

എംഡിഎംഎ കേസില്‍ പ്രതികള്‍ക്ക് 10 വര്‍ഷം കഠിന തടവും പിഴയും

0
കോഴിക്കോട്: മാരക മയക്കുമരുന്നായ എംഡിഎംഎ പിടികൂടിയ കേസില്‍ യുവാക്കള്‍ക്ക് 10 വര്‍ഷം...