മലയാള സിനിമയില്‍ വാട്സ്ആപ്പ് വഴി മാംസക്കച്ചവടം നടക്കുന്നു ; സഹകരിക്കുന്ന നടിമാർക്ക് കോഡ് പേരുകൾ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തിളങ്ങുന്ന താരങ്ങളും മനോഹരമായ ചന്ദ്രികയുമുള്ള നിഗൂഢതകളുടെ ലോകമാണ് ആകാശം. എന്നാൽ നക്ഷത്രങ്ങൾ തിളങ്ങുന്നില്ലെന്നും ചന്ദ്രൻ അത്ര മനോഹരമല്ലെന്നുമാണ് ശാസ്ത്രീയാന്വേഷണത്തിൽ വ്യക്തമാകുന്നത്. അതുകൊണ്ടുതന്നെ കാണുന്നതെല്ലാം വിശ്വസിക്കരുതെന്നും ഉപ്പുപോലും പഞ്ചസാരയെ പോലെ തോന്നുമെന്നും ഈ പഠനം മുന്നറിയിപ്പ് നൽകുകയാണ്. വർഷങ്ങൾ നീണ്ട നിയമവ്യവഹാരങ്ങൾക്കൊടുവിൽ പുറത്തുവന്ന ഹേമ കമ്മിറ്റി റിപ്പോർട്ട് തുടങ്ങുന്നതുതന്നെ ഇങ്ങനെയാണ്. മലയാള സിനിമയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങൾ പഠിച്ചാണ് ജസ്റ്റിസ് ഹേമയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി റിപ്പോർട്ട് തയാറാക്കിയത്. അവസാന നിമിഷം ഹൈക്കോടതിയിലുണ്ടായ നാടകീയ നീക്കങ്ങൾക്കൊടുവിലാണ് ഇന്ന് ഉച്ചയ്ക്ക് 2.30ഓടെ വ്യക്തിവിവരങ്ങൾ ഒഴിവാക്കിയുള്ള 233 പേജുള്ള റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്.

അഭിനയം പാഷൻ ആക്കുന്നവരെ ഏറെ ഉപദ്രവിക്കുന്നുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ആലിംഗനം ചെയ്യുന്ന സീൻ 14 തവണ വരെ ചെയ്യേണ്ടിവന്നു. വസ്ത്രം മാറുന്നത് കുറ്റിച്ചെടികളുടെയും മരത്തിന്റെയും മറവിലാണ്. അടിസ്ഥാന ആവശ്യങ്ങൾ പോലും ചെയ്യാനുള്ള സൗകര്യങ്ങൾ സിനിമയിൽ സ്ത്രീകൾക്കു നിഷേധിക്കുകയാണ്. അഭിനയത്തോട് അഭിനിവേശമുള്ളവർ എല്ലാം സഹിക്കുന്നു. എല്ലാം മൗനമായി സഹിക്കുന്നു. എല്ലാം ഒരു ഭയപ്പാടോടെ സഹിക്കുന്നു. സഹകരിക്കുന്ന നടിമാർക്ക് കോഡ് പേരുകളാണ്. ഇടനിലക്കാരാവാൻ ഏജന്റുമാരുമുണ്ട്. മലയാള സിനിമയില്‍ മാംസക്കച്ചവടം നടക്കുന്നുണ്ട്. വാട്സ്ആപ്പ് ഗ്രൂപ്പുകൾ കേന്ദ്രീകരിച്ചാണ് ഇതു നടക്കുന്നത്. സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യാൻ വേണ്ടി മാത്രം ചിലർ മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്.

മലയാള സിനിമയിൽ കാസ്റ്റിങ് കൗച്ച് ഉണ്ടെന്നും സാക്ഷിമൊഴി ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നു. നടന്മാർ രാത്രിസമയങ്ങളിൽ നടിമാരുടെ വാതിലുകളിൽ വന്നു മുട്ടുന്നതു പതിവാണ്. നടിമാർ കൂടെ ഉറങ്ങാൻ നിർബന്ധിതരാകുകയാണ്. അഭിനയം പാഷൻ ആകുന്നവരെ വളരെയധികം ഉപദ്രവിക്കും. സിനിമ സെറ്റുകളിൽ സ്ത്രീകൾക്ക് ഒറ്റയ്ക്ക് പോകാൻ പറ്റാത്ത അവസ്ഥ. സിനിമയിൽ എത്തുന്ന സ്ത്രീകൾ പണത്തിന് വേണ്ടി മാത്രം എത്തുന്നവരാണെന്ന വിലയിരുത്തലുണ്ട്. അവർ അതിന് വേണ്ടി എന്തും വിട്ടുവീഴ്ച ചെയ്യുമെന്ന് ധരിച്ചുവച്ചിരിക്കുന്നു. മലയാള സിനിമയിലെ ഉന്നത സ്ഥാനത്തുള്ളവരും വേട്ടക്കാരിലുണ്ട്. ഇരയാക്കപ്പെട്ടവരുടെ മൊഴികളിൽ പലതും ഞെട്ടിക്കുന്നതാണ്. ശരീരം പ്രദർശിപ്പിക്കുന്ന രംഗങ്ങൾ ചിത്രീകരിക്കാൻ നിർബന്ധിക്കും. ശരീരഭാഗങ്ങളും പോൺചിത്രങ്ങളും പ്രദർശിപ്പിക്കുന്ന പരിപാടിയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരുനാഗപ്പള്ളിയിൽ ഏഴാം ക്ലാസുകാരനെ കാണാതായി ; സൈക്കിളും വസ്‌ത്രവും കായൽക്കരയിൽ

0
കരുനാഗപ്പള്ളി: കൊല്ലം കരുനാഗപ്പള്ളിയിൽ ഏഴാം ക്ലാസുകാരനെ കാണാതായി. കരുനാഗപ്പള്ളി വെൽഫെയർ സ്കൂളിലെ...

മദ്യ വിൽപന പരിശോധിക്കാനെത്തി ; കായംകുളത്ത് എക്സൈസ് ഉദ്യോഗസ്ഥർക്ക് മർദ്ദനമേറ്റതായി പരാതി

0
പുല്ലുകുളങ്ങര : കായംകുളം പുല്ലുകുളങ്ങരയിൽ വീട്ടിൽ മദ്യവിൽപ്പന നടക്കുന്നതായി ലഭിച്ച രഹസ്യ...

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...