വി ഡി സതീശന് വേണ്ടി‌ ഡൽഹി കേരള ഹൗസിന് മുന്നിൽ ഫ്ലക്സ് ബോർഡ്

For full experience, Download our mobile application:
Get it on Google Play

ഡൽഹി : വി ഡി സതീശന് വേണ്ടിയും ഡൽഹി കേരള ഹൗസിന് മുന്നിൽ ഫ്ലക്സ് ബോർഡ്. പട നയിച്ചവൻ നാട് നയിക്കട്ടെ എന്ന വാചകത്തോടെ ഡൽഹി കോൺഗ്രസ്‌ മലയാളി കൂട്ടായ്മയുടെ പേരിലാണ് ഫ്ലക്സ് ബോർഡ് സ്ഥാപിച്ചത്. നേരത്തെ കെസി വേണുഗോപാൽ അനുകൂല ഫ്ലക്സ് മാത്രമായിരുന്നു കേരള ഹൗസിന് പുറത്തുണ്ടായിരുന്നത്. കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ച സജീവമായിരിക്കെ നേതാക്കൾക്കായി ഇന്നും സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. കെസി വേണുഗോപാലിനായും വി ഡി സതീശനായും രമേശ് ചെന്നിത്തലയ്ക്കായുമാണ് ഫ്ലക്സുകൾ പ്രത്യക്ഷപ്പെട്ടത്.

എറണാകുളം പെരുമ്പാവൂരിലും തൃക്കാക്കരയിലും കോട്ടയത്തും പാലായിലും ആലപ്പുഴയിലും കെസി വേണുഗോപാലിനായി ഫ്ലക്സുകൾ ഉയർന്നു. തൃക്കാക്കര വള്ളത്തോൾ ജങ്ഷനിലും കെ സിക്കായി ഫ്ല്കസുകൾ സ്ഥാപിച്ചു. കോട്ടയത്ത് ഡിസിസി ഓഫീസിന് സമീപത്തും നഗരത്തിലും പാലായിലും സമാനമായ രീതിയിൽ കെസിക്കായി ഫ്ലക്സുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പത്തനംതിട്ടയിലും പെരുമ്പാവൂരിലും കോഴിക്കോടും കൊല്ലം ചിന്നക്കടയിലും രമേശ് ചെന്നിത്തലയെ അനുകൂലിച്ചും ഫ്ലക്സ് പ്രത്യക്ഷപ്പെട്ടു.

കേരളത്തെ നയിക്കാൻ രമേശ് ചെന്നിത്തല എന്നാണ് തലവാചകം. വയനാട് മേപ്പാടി പള്ളിക്കവലയിലെ കോൺഗ്രസ്‌ എന്ന പേരിലാണ് വി ഡി സതീശനായി ഫ്ലെക്സ് ബോർഡ്‌ സ്ഥാപിച്ചത്. വി.ഡി. സതീശന്റെ കൂറ്റൻ ഫ്ലെക്സ് ബോർഡുമായി കോഴിക്കോട് തൊട്ടിൽപ്പാലത്ത് യു.ഡി.എഫ് ആഹ്ലാദപ്രകടനം നടത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരത്തെ അപമാനിച്ചെന്ന പരാതി ; സോണിയ ഗാന്ധിക്കെതിരെ അന്വേഷണം ആരംഭിച്ചു

0
ന്യൂഡല്‍ഹി: വന്ദേമാതരത്തെ അപമാനിച്ചെന്ന പരാതിയില്‍ സോണിയ ഗാന്ധിക്കെതിരെ അന്വേഷണം ആരംഭിച്ചു. ബിജെപി...

വൈസ് ചാൻസലർക്ക് ശവമഞ്ചം : ഇത്തരം പ്രവണതകൾ അനുവദിക്കാൻ കഴിയില്ല, കർശന നടപടിയുണ്ടാകും...

0
തിരുവനന്തപുരം : കാലടി സംസ്കൃത സർവകലാശാലയിൽ വൈസ് ചാൻസലർക്കെതിരെ പ്രതിഷേധത്തിന്റെ ഭാഗമായി...

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധനവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ്...

ദേശീയപാതയോരത്തെ ദൂരപരിധി : അവകാശ സംരക്ഷണത്തിന് സുപ്രീം കോടതിയെ സമീപിച്ച് ചാവക്കാട് സ്വദേശിനി

0
ന്യൂഡൽഹി : ദേശീയപാതയോര അപകടങ്ങൾക്ക് പരിഹാരം കാണുന്നതിനായി നിർമാണങ്ങൾക്ക് സുപ്രീംകോടതി പുറപ്പെടുവിച്ച...