ഓസ്‌ട്രേലിയ : ഓസ്‌ട്രേലിയയില്‍ വിനോദയാത്രയ്ക്കായി പുറപ്പെട്ട ചെറുവിമാനം തകര്‍ന്നുവീണ് രണ്ട് കുട്ടികളും പൈലറ്റും അടക്കം നാലുപേര്‍ മരിച്ചു. റോക്ക് വെല്‍ ഇന്റര്‍നാഷണലിന്റെ വിമാനം ടേക്ക് ഓഫ് ചെയ്ത ഉടനെ തന്നെ തകര്‍ന്നുവീഴുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഓസ്‌ട്രേലിയയുടെ കിഴക്കന്‍ തീരത്ത് ഇന്നലെ രാവിലെയാണ് സംഭവം നടന്നത്. ബ്രിസ്‌ബെയ്‌ന്റെ വടക്കുകിഴക്കന്‍ മേഖലയിലെ ചതുപ്പുനിലത്തിന് സമീപത്ത് വച്ച് വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. സംഭവത്തില്‍ അധികൃതര്‍ അന്വേഷണം പ്രഖ്യാപിച്ചു.
വിനോദയാത്രയ്ക്കായി പുറപ്പെട്ട ചെറുവിമാനം തകര്‍ന്നുവീണ് നാലുപേര്‍ മരിച്ചു
RECENT NEWS
Advertisment