മനാമ: ബുധനാഴ്ച പുലര്‍ച്ചെ മൂന്ന് മുതല്‍ ബഹറിനിലേക്കുള്ള വിമാന സര്‍വിസുകള്‍ ചുരുക്കാനുള്ള സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മാര്‍ച്ച് 31 വരെ ചില വിമാനങ്ങള്‍ റദ്ദാക്കിയതായി എയര്‍ ഇന്ത്യ അറിയിച്ചു. ഐ .എക്സ് 889 / 890 മംഗലാപുരം- ബഹ്റൈന്‍ -മംഗലാപുരം സര്‍വീസും ഐ.എക്സ് 789 / 790 കണ്ണൂര്‍- ബഹ്റൈന്‍- കണ്ണൂര്‍ സര്‍വീസും റദ്ദാക്കി.
ഡല്‍ഹി-ബഹ്റൈന്‍ സര്‍വിസും കൊച്ചി-ബഹ്റൈന്‍ സര്‍വിസും പതിവ് പോലെ നടത്തും. റദ്ദാക്കിയ റൂട്ടുകളിലെ യാത്രക്കാര്‍ക്ക് വേറൊരു ദിവസം തെരഞ്ഞെടുക്കുകയോ എയര്‍ ഇന്ത്യ സര്‍വിസ് നടത്തുന്ന മറ്റ് റൂട്ടുകള്‍ തെരഞ്ഞെടുക്കുകയോ ചെയ്യാം. ഇത് രണ്ടും അല്ലാതെ തുക പൂര്‍ണമായി റീഫണ്ട് ചെയ്യാന്‍ അവസരവുമുണ്ട്.