പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെ യുണൈറ്റഡ് എയര്‍ലൈന്‍സ് വിമാനം തീ പിടിച്ച് പൊട്ടിത്തെറിച്ചു

For full experience, Download our mobile application:
Get it on Google Play

വാഷിംഗ്ടണ്‍: ഡെന്‍വര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെ യുണൈറ്റഡ് എയര്‍ലൈന്‍സ് വിമാനത്തിന്റെ എഞ്ചിന്‍ തകരാറിലായി. അപകടാവസ്ഥയിലും വിമാനം സുരക്ഷിതമായി ലാന്‍ഡിംഗ് നടത്തിയെന്ന് ഫെഡറല്‍ ഏവിയേഷന്‍ അസോസിയേഷന്‍ അറിയിച്ചു. ശനിയാഴ്ചയായിരുന്നു സംഭവം.

വിമാനത്തിന്റെ ചില ഭാഗങ്ങള്‍ സമീപസ്ഥലങ്ങളില്‍ പതിച്ചു.231 യാത്രക്കാരും 10 ജീവനക്കാരുമായി ബോയിംഗ് 777 വിമാനം ഹൊനോലുലുവിലേക്ക് പോവുകയായിരുന്നു. പറന്നുയര്‍ന്നയുടന്‍ എഞ്ചിന്‍ തകരാറിലായി. ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

 

സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. അവശിഷ്ടങ്ങള്‍ നിലത്ത് പതിക്കുന്നതായും ഒരു വീഡിയോയില്‍ കാണിക്കുന്നു. വിമാനത്തിനുള്ളില്‍ നിന്ന് എടുത്തതായി തോന്നുന്ന മറ്റൊരു വീഡിയോയില്‍ എഞ്ചിന് തീപിടിച്ചതായി കാണാം.

‘എന്തോ പൊട്ടിത്തെറിച്ചു,’ എന്ന് ഒരാള്‍ പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം. സമയോചിതമായി പ്രവര്‍ത്തിച്ച പൈലറ്റുമാരെ സോഷ്യല്‍ മീഡിയയിലൂടെ ചില‌ര്‍ പ്രശംസിക്കുന്നുണ്ട്.2018 ഫെബ്രുവരിയില്‍ ഹൊനോലുലുവിലേക്ക് പുറപ്പെട്ട പഴയ ബോയിംഗ് 777 വിമാനം ലാന്‍ഡ് ചെയ്യുന്നതിന് 30 മിനിറ്റ് മുമ്ബ് എഞ്ചിന്‍ തകരാറിലായി നിലം പതിച്ചിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ; ഹോർമുസ് കടലിടുക്കിനെ നടുക്കി വൻ സ്ഫോടനങ്ങൾ

0
ടെഹ്‌റാൻ : പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള നാവിക-സൈനിക സംഘർഷം തുടരുന്നതിനിടയിൽ,...

തിരുവനന്തപുരത്ത് വ്യാജ വാട്സ്ആപ്പ് ലിങ്ക് വഴി ഓൺലൈൻ ടാക്‌സി ഡ്രൈവർമാരെപ്പറ്റിച്ച് ഡിജിറ്റൽ തട്ടിപ്പ്

0
തിരുവനന്തപുരം : ഓൺലൈൻ ടാക്സിഡ്രൈവർമാരെപ്പറ്റിച്ച് സൈബർ തട്ടിപ്പുസംഘം. ഓൺലൈൻ വഴി ബുക്കുചെയ്ത...

ബ്രിക്സ് പ്രഖ്യാപനത്തിൽ സമവായം ; മോദിയുടെ ഇടപെടലിൽ ഇറാൻ നിലപാട് മയപ്പെടുത്തി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

ബ്രിക്സ് ഉച്ചകോടി : മാനുഷിക സഹായം എത്തിക്കുന്നത് ഉറപ്പാക്കണം ; പലസ്തീന് പൂർണ പിന്തുണ...

0
ന്യൂഡൽഹി : യുദ്ധങ്ങളും പശ്ചിമേഷ്യാ പ്രതിസന്ധിയും പലസ്തീൻപ്രശ്നങ്ങളും സാമ്പത്തിക ഉപരോധങ്ങളും അവയോട്...