മലപ്പുറം : കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ഗള്‍ഫ് മേഖലയിലേക്കുള്ള വിമാന സര്‍വ്വീസുകള്‍ നിര്‍ത്തി. സൗദി അറേബ്യ, കുവൈത്ത്, ഒമാന്‍, ഖത്തര്‍, ബഹറൈന്‍, യു എ ഇ എന്നിവടങ്ങളിലേക്കുള്ള മുഴുവന്‍ വിമാന സര്‍വീസുകളുമാണ് നിര്‍ത്തിയത്. എയര്‍ ഇന്ത്യയുടെ കരിപ്പൂര്‍ ജിദ്ദ, എയര്‍ ഇന്ത്യാ എക്സ് പ്രസ്സിന്റെ കരിപ്പൂര്‍ റിയാദ്, കരിപ്പൂര്‍ ദമാം, സൗദി എയര്‍ലൈന്‍സിന്റെ കരിപ്പൂര്‍ -ജിദ്ദ -റിയാദ്, നാസ് എയര്‍ലൈന്‍സിന്റെ കരിപ്പൂര്‍- റിയാദ്, ഇന്‍ഡിഗോയുടെ കരിപ്പൂര്‍ -റിയാദ്, കരിപ്പൂര്‍ -ദമാം സര്‍വ്വീസുകള്‍ ഞായറാഴ്ചയോടെയാണ് നിര്‍ത്തിയത് .
ഖത്തര്‍ എയര്‍വേയ്‌സ്, എയര്‍ ഇന്ത്യാ എക്സ് പ്രസ്സ് , ഇന്‍ഡിഗോ എന്നിവയുടെ കരിപ്പൂര്‍ -ദോഹ സര്‍വീസും, എയര്‍ ഇന്ത്യാ എക്സ് പ്രസ്സിന്റെ കരിപ്പൂര്‍ -കുവൈത്ത് സര്‍വ്വീസും നിര്‍ത്തി. യുഎഇ, ഒമാന്‍, ബഹറൈന്‍ വഴി കരിപ്പൂരില്‍ നിന്നും സൗദിയിലേക്ക് പറന്നിരുന്ന കണക്ഷന്‍ വിമാനങ്ങളും ഇതോടൊപ്പം നിര്‍ത്തി. ഇത്തിഹാദ് എയര്‍ , എയര്‍ അറേബ്യ, ഒമാന്‍ എയര്‍ , ഗള്‍ഫ് എയര്‍ തുടങ്ങിയ വിമാന കമ്പനികളാണ് കണക്ഷന്‍ വിമാനങ്ങള്‍ നിര്‍ത്തിയത്.
ഷാര്‍ജയിലേക്കുള്ള എയര്‍ ഇന്ത്യാ എക്സ് പ്രസ്സ് , എയര്‍ അറേബ്യ, ദുബായിലേക്കുള്ള എയര്‍ ഇന്ത്യാ എക്സ് പ്രസ്സ്,സ്‌പൈസ്‌ജെറ്റ്, അബൂദാബി യിലേക്കുള്ള ഇത്തിഹാദ് എയര്‍ലൈന്‍സ്, എയര്‍ ഇന്ത്യാ എക്‌സ്പ്രസ്, ഒമാനിലേക്കുള്ള ഒമാന്‍ എയര്‍ ,ബഹറൈനിലേക്കുള്ള ബഹറൈന്‍ എയര്‍ വിമാനങ്ങളാണ് കരിപ്പൂരില്‍ നിലവില്‍ സര്‍വ്വീസ് നടത്തുന്നത്.