കേരളം കൊവിഡ് ജാഗ്രതയിൽ ; ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഉല്ലാസയാത്ര പൊൻമുടിയിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരളം കൊവിഡ് 19 നെതിരെ കടുത്ത ജാഗ്രതയിലേക്ക് മാറുമ്പോൾ ഗവര്‍ണര്‍ ആരിഫ് മുഹമ്മജ് ഖാന്‍ വിനോദയാത്രയിലെന്ന് വിവരം. തലസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രമായ പൊൻമുടിയിലേക്കാണ് ഗവര്‍ണറുടെയും സംഘത്തിന്‍റെയും യാത്ര. കൊവിഡ് ജാഗ്രതയുടെ പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങളുടെ ഭാഗമായി പൊൻമുടി അടക്കം വിനോദ സഞ്ചാര കേന്ദ്രങ്ങൾ സംസ്ഥാന സര്‍ക്കാര്‍ അടച്ചിരുന്നു. ഇത് ബാധകമാക്കാതെയാണ് ഗവര്‍ണറുടെ ഉല്ലാസ യാത്ര.

ഡോക്ടറും പോലീസുകാരും അടക്കം നാൽപ്പതംഗ സംഘത്തിന്റെ  അകമ്പടിയോടെയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ  വിനോദയാത്രയെന്നാണ് വിവരം. കെടിഡിസിയിലും പൊൻമുടി ഗസ്റ്റ് ഹൗസിലും ആയാണ് താമസ സൗകര്യം ഒരുക്കിയിട്ടുള്ളത്. മൂന്ന് ദിവസത്തേക്കാണ് ഗവര്‍ണറും സംഘവും പൊൻമുടിയിലുണ്ടാകുക എന്നും വിവരമുണ്ട്.

കൊവിഡ് ജാഗ്രതയുടെ ഭാഗമായി ജനങ്ങൾ പരമാവധി വീടുകളിൽ തുടരണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്നത്. അനാവശ്യമായ യാത്രകളും സന്ദര്‍ശനങ്ങളും ഒഴിവാക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നൽകുന്നുണ്ട്. മാത്രമല്ല രോഗ പ്രതിരോധ മുൻകരുതൽ നടപടികളുടെ ഭാഗമായി ആരോഗ്യ വകുപ്പ് അധികൃതരും പോലീസ് സംഘവുമെല്ലാം കഠിന പ്രവര്‍ത്തനങ്ങളിൽ ഏര്‍പ്പെട്ടിരിക്കെയാണ് പോലീസുകാരടക്കം വൻ പടയുമായി ഗവര്‍ണറുടെ യാത്രയെന്ന വിമര്‍ശനവും ശക്തമാണ്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഴ ശക്തം ; 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

0
തിരുവനന്തപുരം : സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ...

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...