തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് കൂടുതല്‍ വിദേശ സര്‍വീസുകള്‍ തുടങ്ങുന്നു.

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് കൂടുതല്‍ വിദേശ സര്‍വീസുകള്‍ തുടങ്ങുന്നു. യു.എ.ഇയിലെ അബുദാബി സൗദി അറേബ്യയിലെ ദമ്മാം എന്നിവിടങ്ങളിലേക്ക് ഇന്‍ഡിഗോ എയര്‍ലൈന്‍സ് പുതിയ സര്‍വീസുകള്‍ തുടങ്ങുന്നത്. തിരുവനന്തപുരം-അബുദാബി സര്‍വീസ് നാളെ മുതല്‍ തുടങ്ങും. രാത്രി 9.30ന് തിരുവനന്തപുരത്തു നിന്ന് യാത്ര തിരിക്കുന്ന വിമാനം (6ഇ 1609) 12.10ന് അബുദാബിയില്‍ എത്തും. തിരികെ പുലര്‍ച്ചെ 1.30ന് അബുദാബിയില്‍ നിന്ന് യാത്ര തിരിക്കുന്ന വിമാനം (6ഇ 1612) രാവിലെ 7.15ന് തിരുവനന്തപുരത്തെത്തും. തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലായിരിക്കും സര്‍വീസ്‌.

ദമ്മാമിലേക്കുള്ള സര്‍വീസ് ജൂലൈ ഒന്നിന് തുടങ്ങും. രാവിലെ 7.55ന് തിരുവനന്തപുരത്തു നിന്ന് തിരിക്കുന്ന വിമാനം (6ഇ 1607) 10.10ന് ദമ്മാമില്‍ എത്തും. തിരികെ 11.35ന് തിരിക്കുന്ന വിമാനം (6ഇ 1608) വൈകിട്ട് 7.30ന് തിരുവനന്തപുരത്ത് എത്തും. രണ്ട് സര്‍വീസുകളുടെയും ബുക്കിങ് തുടങ്ങി. ഗള്‍ഫ് രാജ്യങ്ങളിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ തുടങ്ങണമെന്ന യാത്രക്കാരുടെ ഏറെക്കാലമായുള്ള ആവശ്യം പരിഗണിച്ചാണ് പുതിയ സര്‍വീസുകള്‍ തുടങ്ങുന്നതെന്ന് വിമാനത്താവള അധികതര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖസ്തുതി മ‌‌‌ടുത്തെന്ന് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

0
ചെന്നൈ: മുഖസ്തുതി മ‌‌‌ടുത്തെന്ന് തമിഴ്നാട് മുഖ്യമന്ത്രി വിജയ്. വിജയ് യെ അതിരുവിട്ട്...

കാട്ടാനക്കൂട്ടത്തിന് സുരക്ഷിതമായി റെയിൽവേ പാളം മുറിച്ചുകടക്കാൻ വഴിയൊരുക്കി രാജധാനി എക്സ്പ്രസ്

0
ഗുവാഹത്തി: അസമിൽ കാട്ടാനക്കൂട്ടത്തിന് സുരക്ഷിതമായി റെയിൽവേ പാളം മുറിച്ചുകടക്കാൻ വഴിയൊരുക്കി രാജധാനി...

ലോക്സഭാ തിരഞ്ഞെടുപ്പ് ; സ്റ്റാർ ക്ലാസ് ലോക്സഭാ മണ്ഡലങ്ങളിൽ രാജീവ് ചന്ദ്രശേഖരന്റെ ടീമിനെ നിയോഗിച്ചു

0
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കം, ബിജെപി മേഖലാ പ്രഭാരിമാർക്ക് മാറ്റം. സ്റ്റാർ...

ടിനി ടോമിനെതിരായ കേസിൽ രഹസ്യമൊഴി നൽകി അൻസിബ

0
കൊച്ചി: നടൻ ടിനി ടോമിനെതിരായ വർഗീയ അധിക്ഷേപ പരാതിയിൽ നിയമനടപടികൾ...