200ലേറെ യാത്രക്കാരുള്ള വിമാനത്തിന് തകരാർ ; അടിയന്തര ലാൻഡിങ്ങിനിടെ തീപിടുത്തം

For full experience, Download our mobile application:
Get it on Google Play

ന്യൂയോർക്ക്: ലാസ് വെഗാസ് ഹാരി റീഡ് ഇൻ്റർനാഷണൽ എയർപോർട്ടിൽ അടിയന്തര ലാൻഡിംഗിനിടെ ഫ്രോണ്ടിയർ എയർലൈൻസ് വിമാനത്തിന് തീപിടിച്ചു. സാൻ ഡീഗോയിൽ നിന്ന് ലാസ് വെഗാസിലേക്ക് പോവുകയായിരുന്ന വിമാനത്തിനാണ് തീപിടുത്തമുണ്ടായത്. ശനിയാഴ്ചയായിരുന്നു സംഭവം. പുക കണ്ടെത്തിയതിനെ തുടർന്ന് അടിയന്തര ലാൻഡിങ് നടത്തുകയായിരുന്നു. വിമാനം ഇറങ്ങിയ ഉടൻ ഫയർ ആൻഡ് റെസ്ക്യൂ സേനാംഗങ്ങൾ തീയണക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. 190 യാത്രക്കാരെയും ഏഴ് ജീവനക്കാരെയും എയർസ്റ്റെയർ ഉപയോഗിച്ച്

സുരക്ഷിതമായി താഴെയിറക്കിയെന്നും പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അധികൃതർ അറിയിച്ചു. യാത്രക്കാരെ ടെർമിനലിലേക്ക് മാറ്റി. തീപിടിത്തത്തിൻ്റെ കാരണം കണ്ടെത്താൻ അന്വേഷണം നടത്തുമെന്ന് ഫ്രോണ്ടിയർ എയർലൈൻസ് അറിയിച്ചു. അധികൃതർ സ്ഥിതിഗതികൾ വിലയിരുത്തിയതിനെത്തുടർന്ന് മുൻകരുതൽ നടപടിയെന്ന നിലയിൽ ശനിയാഴ്ച വൈകിട്ട് ഏഴുമണിവരെ ഗ്രൗണ്ട് സ്റ്റോപ്പ് ഏർപ്പെടുത്തി. സംഭവത്തിൽ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (എഫ്എഎ) അന്വേഷണം തുടരുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസ് ജീവനക്കാരുടെ അതിക്രമങ്ങൾക്കെതിരെ കർശന നടപടിയുമായി കൊച്ചി സിറ്റി പോലീസ് ; ഫോട്ടോ...

0
കൊച്ചി: ബസ് ജീവനക്കാരുടെ മോശം പെരുമാറ്റം അംഗീകരിക്കാനാവില്ലെന്ന് കൊച്ചി സിറ്റി പോലീസ്...

അധിക്ഷേപിച്ചിട്ടില്ല, ശരീരഭാഷ യാദൃശ്ചികം ; എം.കെ. സ്റ്റാലിനെതിരെ അപഹാസ്യമായ രീതിയിൽ അനുകരിച്ചെന്ന വിവാദത്തിൽ...

0
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് പ്രസംഗത്തിനിടെ കാണിച്ച ആംഗ്യം വിവാദമായി. മിസാ...

മിന്നൽ സന്ദർശനത്തിനിടയിൽ ബാലവേല നേരിൽ കണ്ട് മുഖ്യമന്ത്രി ശിവകുമാർ ; കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി...

0
ബെംഗളൂരു: ബെംഗളൂരുവിലെ മാര്‍ക്കറ്റില്‍ ബാലവേല കണ്ടെത്തിയതോടെ നടപടിക്ക് നിര്‍ദ്ദേശിച്ച് മുഖ്യമന്ത്രി ഡി...

​മദ്യലഹരിയിലെ ക്രൂരത; ഭാര്യക്ക് നേരെ ഒഴിച്ച തിളച്ച വെള്ളം ദേഹത്തുവീണ് മകൾക്ക് പൊള്ളലേറ്റ സംഭവത്തിൽ...

0
മലപ്പുറം: മദ്യപിച്ചെത്തി ഭാര്യക്ക് നേരെ തിളച്ച വെള്ളം ഒഴിച്ച് മധ്യവയസ്‌കന്‍. മലപ്പുറം...