ബുക്ക് ചെയ്യും മുമ്പ് രണ്ടു വട്ടം ആലോചിക്കുക ; വിമാനകമ്പനികള്‍ ടിക്കറ്റ് തുക റീഫണ്ട് ചെയ്യില്ല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: രാജ്യത്ത് ഏപ്രില്‍ 14ന് ലോക് ഡൗണ്‍ അവസാനിക്കുന്നതോടെ വിവിധ വിമാന കമ്പനികളുടെ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ വിമാന ടിക്കറ്റ് എടുക്കുംമുമ്പ്  ഒന്നു കരുതിയിരിക്കാനാണ് നിര്‍ദേശം. ഏപ്രില്‍ 14നു ശേഷം വിമാനങ്ങള്‍ക്ക് പറക്കാന്‍ അനുമതി കിട്ടിയില്ലെങ്കില്‍ റീഫണ്ടിംഗ് ഉണ്ടായിരിക്കുകയില്ലെന്നും വിമാന കമ്പനികള്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഇതിനിടെ ലോക്ക് ഡൗണ്‍ ഏപ്രില്‍ 14ന് ശേഷവും അവസാനിക്കുമോ എന്ന കാര്യത്തില്‍ യാതൊരു വ്യക്തതയും ഇനിയും ഉണ്ടായിട്ടില്ല. ആഭ്യന്തര സര്‍വീസ് നടത്തുന്ന കമ്പനികള്‍ ഏതാണ്ട് പൂര്‍ണമായും രാജ്യാന്തര സര്‍വീസുകള്‍ നടത്തുന്ന കമ്പനികള്‍ ഭാഗികമായും ടിക്കറ്റ് വില്‍പ്പന ആരംഭിച്ചിട്ടുണ്ട്. ഈ മാസത്തെ ബുക്കിങ്ങുകള്‍ക്ക് റീഫണ്ട് അനുവദിക്കില്ല എന്ന പുതിയ ഉപാധിയോടെയാണ് മിക്ക വിമാനക്കമ്പനികളും ടിക്കറ്റ് വില്‍ക്കുന്നത്.

എന്തെങ്കിലും കാരണവശാല്‍ ടിക്കറ്റുകള്‍ റദ്ദാക്കേണ്ടി വന്നാല്‍ ഉപയോക്താവിന് ഒരു ക്രെഡിറ്റ് നോട്ട് നല്‍കി ഒരു വര്‍ഷത്തേയ്ക്ക് സൗജന്യ ടിക്കറ്റുമാറ്റം അനുവദിക്കുന്ന തരത്തിലാണ് എയര്‍ലൈന്‍ കമ്പനികളുടെ പുതിയ ഗൈഡ് ലൈന്‍. വിദേശ രാജ്യങ്ങളിലേയ്ക്കുള്ള സര്‍വീസുകളുടെ കാര്യത്തില്‍ അതതു രാജ്യങ്ങളിലെ വിലക്കുകള്‍ നീങ്ങുന്നതുകൂടി പരിഗണിച്ചായിരിക്കും സര്‍വീസുകള്‍ പുനഃരാരംഭിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ടി.പി. വധക്കേസ് : അഭിഭാഷകനെ മാറ്റാൻ സർക്കാർ

0
തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ സുപ്രീം കോടതിയിൽ സംസ്ഥാന സർക്കാരിനുവേണ്ടി...

മൂവാറ്റുപുഴ ജില്ലാ രൂപീകരണത്തിൽ മാത്യു കുഴൽനാടൻ എംഎൽഎയെ തള്ളി കേരള കോൺഗ്രസ് ജോസഫ് വിഭാഗം

0
എറണാകുളം: മൂവാറ്റുപുഴ ജില്ലാ രൂപീകരണത്തിൽ മാത്യു കുഴൽനാടൻ എംഎൽഎയെ തള്ളി കേരള...

ബജറ്റ് ടൂറിസം സെൽ സർവീസിനായി സ്ഥിരമായി ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ ഇനി പാട്ടും

0
ചേർത്തല: ബജറ്റ് ടൂറിസം സെൽ സർവീസിനായി സ്ഥിരമായി ഓടുന്ന കെ.എസ്.ആർ.ടി.സി...

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് ലുലു ​ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി

0
കൊച്ചി: ലോകമെമ്പാടുമുള്ള മലയാളികൾക്ക് സമ്പൽ സമൃദ്ധിയുടേയും സമത്വത്തിന്റേയും സൗഹാർദത്തിന്റേയും ഓണാശംസകൾ നേർന്ന്...