ലോക്ഡൗണില്‍ വീടിനുള്ളില്‍ യുവതിക്ക് സുഖപ്രസവം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: കൊവിഡ് 19 പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ ലോക്ഡൗണില്‍ വീടിനുള്ളില്‍ യുവതിക്ക് സുഖപ്രസവം. ചുങ്കപ്പാറ പുളിഞ്ചുവള്ളില്‍ പള്ളത്തുകാലായില്‍ ആഷിക്കിന്റെ ഭാര്യ ഷാഹിദയാണ് (22) രണ്ടാം കണ്‍മണിയായ പെണ്‍കുഞ്ഞിനു വീട്ടില്‍ തന്നെ ജന്മം നല്‍കിയത്. വെള്ളിയാഴ്ച രാവിലെ 6.40ന് ആയിരുന്നു പ്രസവം നടന്നത്.

സമീപവാസി കോട്ടാങ്ങല്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ വിവരമറിയിച്ചതിനെ തുടര്‍ന്ന് ചുങ്കപ്പാറ കുടുംബാരോഗ്യ ഉപകേന്ദ്രത്തിലെ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് ജെ. ശ്രീലത സ്ഥലത്ത് എത്തി. ഇവരാണ് കുഞ്ഞിന്റെ പൊക്കിള്‍ക്കൊടി വേര്‍പെടുത്തിയത്. തുടര്‍ന്ന് ഡോക്ടറുടെ നിര്‍ദേശാനുസരണം മികച്ച പരിപാലനത്തിനായി 108 ആംബുലന്‍സില്‍ അമ്മയേയും കുഞ്ഞിനേയും കോഴഞ്ചേരി ജില്ല ആശുപത്രിയിലേക്ക് മാറ്റി. അമ്മയും കുഞ്ഞും സുരക്ഷിതരായി ഇരിക്കുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മകളുടെ വിവാഹാവശ്യത്തിനായി സ്വര്‍ണം വാങ്ങാന്‍ ഇറങ്ങിയതിന് പിന്നാലെ കാണാതായി ; റിട്ട. അധ്യാപകനെ കണ്ടെത്തി

0
കോഴിക്കോട്: ദിവസങ്ങള്‍ക്ക് മുന്‍പ് കാണാതായ റിട്ടയേര്‍ഡ് അധ്യാപകനെ കര്‍ണാടകയിലെ ഉടുപ്പിയില്‍ കണ്ടെത്തി....

സ്കൂളിൽ താമസിച്ച് പഠിക്കുന്ന വിദ്യാര്‍ത്ഥി കുഴഞ്ഞുവീണ് മരിച്ചു ; അധ്യാപകൻ അറസ്റ്റിൽ

0
ബെംഗളൂരു: ദേവനഹള്ളിയിൽ റസിഡൻഷ്യൽ സ്കൂളിൽ വിദ്യാർത്ഥി കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ ഫിസിക്കൽ...

13 കാരിയുടെ വ്യാജ പോക്സോ പരാതി ; കസ്റ്റഡിയിലെടുത്തവരെ മർദ്ദിച്ച എസ്ഐക്ക് സ്ഥലംമാറ്റം

0
പത്തനംതിട്ട: 13 കാരിയുടെ വ്യാജ പോക്സോ പരാതിയിൽ കസ്റ്റഡിയിലെടുത്തവരെ മർദ്ദിച്ച എസ്ഐക്ക്...

ലഹരി വിരുദ്ധ സംഘടനയുടെ മറവിൽ മയക്കുമരുന്ന് വിൽപ്പന : സംസ്ഥാന പ്രസിഡന്റിന് പിന്നാലെ കൂട്ടാളിയും...

0
പത്തനംതിട്ട: പത്തനംതിട്ടയിൽ ലഹരി വിരുദ്ധ സംഘടനയുടെ മറവിൽ മയക്കുമരുന്ന് കച്ചവടം നടത്തിവന്ന...