കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള വിമാനങ്ങൾ താൽക്കാലികമായി വഴിതിരിച്ചുവിടാൻ സാധ്യത

For full experience, Download our mobile application:
Get it on Google Play

കുവൈത്ത് സിറ്റി: രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ മൂടൽമഞ്ഞ് ഉണ്ടാകാൻ സാധ്യതയുള്ള പ്രത്യേക കാലാവസ്ഥാ സാഹചര്യങ്ങൾ കാരണം കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള വിമാനങ്ങൾ താൽക്കാലികമായി വഴിതിരിച്ചുവിടാൻ സാധ്യതയുണ്ടെന്ന് കുവൈത്ത് എയർവേയ്‌സ് അറിയിച്ചു. തങ്ങളുടെ ഔദ്യോഗിക ‘എക്‌സ്’ പ്ലാറ്റ്‌ഫോം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ, കാലാവസ്ഥ മെച്ചപ്പെടുകയും കാഴ്ചാപരിധി സാധാരണ നിലയിലാകുകയും ചെയ്യുന്നതുവരെ മാത്രമായിരിക്കും ഈ വഴിതിരിച്ചുവിടൽ എന്നും ഇത് താൽക്കാലികമായിരിക്കുമെന്നും എയർലൈൻ വിശദീകരിച്ചു.

അത്തരം സാഹചര്യങ്ങളിൽ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് എത്തുന്നതും പുറപ്പെടുന്നതുമായ വിമാനങ്ങളുടെ സമയക്രമം അതനുസരിച്ച് പുനഃക്രമീകരിക്കുന്നതാണ്. യാത്രാ ബുക്കിംഗുകളിൽ നൽകിയിട്ടുള്ള കോൺടാക്റ്റ് വിവരങ്ങൾ വഴി യാത്രക്കാർക്ക് അപ്‌ഡേറ്റുകൾ ലഭിക്കുമെന്ന് എയർലൈൻ സ്ഥിരീകരിച്ചു. തങ്ങളുടെ നിയന്ത്രണത്തിലുള്ളവയല്ലാത്ത ഘടകങ്ങളാണ് ഈ സാഹചര്യത്തിന് കാരണമെന്ന് ചൂണ്ടിക്കാട്ടിയ കുവൈത്ത് എയർവേയ്‌സ്, യാത്രക്കാരുടെ സഹകരണത്തിന് നന്ദി രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം രാവിലെ മൂടൽ മഞ്ഞിനെ തുടർന്ന് നിരവധി വിമാനങ്ങൾ വഴി തിരിച്ചുവിട്ടിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....

പ്രധാന വകുപ്പുകളിൽ ലക്ഷക്കണക്കിന് ഒഴിവുകൾ; കേന്ദ്ര സർക്കാരിന്റെ സിവിലിയൻ വിഭാഗങ്ങളിലെ തസ്തിക വിവരങ്ങൾ പുറത്ത്

0
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സിവിലിയന്‍ വിഭാഗങ്ങളില്‍ 8.23 ലക്ഷത്തിലധികം അനുവദിക്കപ്പെട്ട തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...