70,990 ന്റെ സ്മാർട് ടിവി 31,999 രൂപയ്ക്ക് ; പകുതി വിലയ്ക്ക് റിയൽമി ടിവി! ഫ്ലിപ്കാർട്ടിലും വൻ ഓഫർ

For full experience, Download our mobile application:
Get it on Google Play

രാജ്യത്തെ മുൻനിര ഇ–കൊമേഴ്സ് കമ്പനിയായ ഫ്ലിപ്കാർട്ടിൽ സ്മാർട് ടിവികൾക്ക് വൻ ഓഫർ. ദീപാവലിയോടനുബന്ധിച്ച് ഫ്ലിപ്കാർട്ടിനൊപ്പം ആമസോണും പ്രത്യേകം ഓഫർ വിൽപന നടത്തുന്നുണ്ട്. സ്മാർട് ടിവികൾക്കും ഫോണുകൾക്കും തന്നെയാണ് വൻ ഓഫറുകളും മറ്റു ഇളവുകളും നൽകുന്നത്.

അവതരിപ്പിക്കുമ്പോൾ 70,990 രൂപ വിലയുണ്ടായിരുന്ന ഇഫാൽക്കണിന്റെ 55 ഇഞ്ച് അൾട്രാ എച്ച്ഡി (4കെ) എൽഇഡി സ്മാർട് ടിവി ഫ്ലിപ്കാർട്ടിൽ 54 ശതമാനം ഡിസ്കൗണ്ടിൽ 31,999 രൂപയ്ക്കാണ് വിൽക്കുന്നത്. അവതരിപ്പിക്കുമ്പോൾ 21,999 രൂപ വിലയുണ്ടായിരുന്ന റിയൽമി നിയോ 32 ഇഞ്ച് എച്ച്ഡി റെഡി സ്മാർട് ടിവി 45 ശതമാനം ഡിസ്കൗണ്ടിൽ 11,999 രൂപയ്ക്കുമാണ് വിൽക്കുന്നത്.

ചില ബ്രാൻഡുകളുടെ സ്മാർട് ടിവികൾക്ക് 80 ശതമാനം വരെ ഇളവുകൾ നൽകുന്നുണ്ട്. ഇതോടൊപ്പം തന്നെ എസ്ബിഐ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളിൽ 10 ശതമാനം ഇളവും ലഭിക്കും. ചില ഉല്‍പന്നങ്ങൾ വാങ്ങുമ്പോൾ 11,000 രൂപ വരെ എക്സ്ചേഞ്ച് ഓഫറും നൽകുന്നു. മുൻനിര ബ്രാൻഡുകളുടെ സ്മാർട് ടിവികളെല്ലാം ലിസ്റ്റ് ചെയ്തിട്ടുണ്ട്.

ഇലക്ട്രോണിക്സ്, ആക്‌സസറികൾ എന്നിവയ്ക്ക് 80 ശതമാനം വരെ കിഴിവ് ഉണ്ട്. വീട്ടുപകരണങ്ങൾക്കും 75 ശതമാനം വരെ കിഴിവുണ്ട്. മൊബൈലുകളിലും ടാബ്‌ലെറ്റുകളിലും നോ-കോസ്റ്റ് ഇഎംഐ, അധിക എക്സ്ചേഞ്ച് ഓഫറുകൾ, സമ്പൂർണ്ണ മൊബൈൽ പരിരക്ഷ എന്നിവയുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...