ആകർഷകമായ ഓഫറുകളുമായി ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ ഡേയ്‌സ് സെയിൽ 2022 ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

ഉപഭോക്താക്കൾക്ക് ഇഷ്ടമുള്ളവ കുറഞ്ഞ വിലയിൽ സ്വന്തമാക്കാം. ആകർഷകമായ ഓഫറുകളുമായി ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ ഡേയ്‌സ് സെയിൽ 2022 ഇന്നലെ ആരംഭിച്ചു. ഫ്ലിപ്കാർട്ട് പ്ലസ് അംഗങ്ങൾക്ക് മാത്രമായാണ് വില്പന ഇന്നലെ ആരംഭിച്ചിരിക്കുന്നത്. ബാക്കിയുള്ള ഉപഭോക്താക്കൾക്ക് ഇന്ന് മുതൽ വിൽപ്പനയിൽ പങ്കെടുക്കാനാകും. ഇലക്‌ട്രോണിക് ഗാഡ്‌ജെറ്റുകൾ, ലാപ്‌ടോപ്പുകൾ, മൊബൈലുകൾ, സ്മാർട്ട് വാച്ചുകൾ, ടിവികൾ എന്നിവ പോലുള്ള ഉപകരണങ്ങൾക്ക് സെയിലിൽ 80 ശതമാനം വരെ കിഴിവുണ്ട്. കൂടാതെ, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക് കാർഡ് ഉടമകളാണെങ്കിൽ നിങ്ങൾക്ക് 10 ശതമാനം കിഴിവും കൂടി ലഭിക്കും. ഇതിനു പുറമേ പുതിയ ഉപഭോക്താക്കൾക്ക് ഫ്ലിപ്കാർട്ട് 200 രൂപ കിഴിവും നൽകുന്നുണ്ട്.

ഫ്ലിപ്കാർട്ട് പ്ലസ് അംഗങ്ങൾക്ക് ഇപ്പോൾ ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ ഡേയ്‌സ് സെയിൽ 2022 ൽ നൽകുന്ന ഡീലുകളും ഓഫറുകളും പ്രയോജനപ്പെടുത്താം. ഈ വിൽപ്പന സെപ്റ്റംബർ 30 വരെ ലൈവായിരിക്കുമെന്ന് ഫ്ലിപ്കാർട്ട് പറഞ്ഞു. ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് എട്ടു ശതമാനം കിഴിവും അഞ്ച് ശതമാനം വരെ ക്യാഷ്ബാക്ക് ഓഫറുകളും ലഭിക്കും. എല്ലാ ദിവസവും പുലർച്ചെ 12 മണിക്കും എട്ടു മണിക്കും വൈകുന്നേരം നാല് മണിക്കും പുതിയ ‘ക്രേസി ഡീലുകൾ’ അവതരിപ്പിക്കും. ‘ഏർലി ബേർഡ് സ്പെഷ്യൽസ്’, ‘ടിക്ക് ടോക്ക് ഡീലുകൾ’ എന്നിവ നൽകുന്ന ‘റഷ് അവർ’ ഡീലുകളും വഴി ഓരോ മണിക്കൂറിലും പുതിയ ഓഫറുകൾ ഉണ്ടാകും.

ആപ്പിൾ, സാംസങ്, ഗൂഗിൾ തുടങ്ങിയ ജനപ്രിയ ബ്രാൻഡുകളിൽ നിന്നുള്ള നിരവധി സ്‌മാർട്ട്‌ഫോണുകൾ ഡിസ്‌കൗണ്ട് നിരക്കിൽ ലഭ്യമാണ്. മികച്ച എക്‌സ്‌ചേഞ്ച് ഓഫറുകൾ, നോ കോസ്റ്റ് ഇഎംഐ ഡീലുകൾ, സ്‌ക്രീൻ ഡാമേജ് പ്രൊട്ടക്ഷൻ എന്നിവയും ഫ്ലിപ്പ്കാർട്ട് നൽകുന്നുണ്ട്. ലാപ്‌ടോപ്പുകൾ, ടാബ്‌ലെറ്റുകൾ, ഹെഡ്‌ഫോണുകൾ, സ്‌മാർട്ട് വാച്ചുകൾ, ഗെയിമിംഗ് ആക്‌സസറികൾ എന്നിവയിലും മറ്റും 80 ശതമാനം വരെ വില കിഴിവ് ലഭ്യമാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വഖഫ് ബോർഡ് പിരിച്ചുവിടണം എന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

0
കൊച്ചി: വഖഫ് ബോർഡ് പിരിച്ചുവിടണം എന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും...

മാസപ്പടി കേസ്‌ ; സൊലാസ് കമ്പനിക്കെതിരെ കൂടുതൽ അന്വേഷണത്തിന് ഇ ഡി ; വീണയ്ക്കും...

0
കൊച്ചി: സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസിൽ കൂടുതൽ അന്വേഷണത്തിന് ഇ ഡി. ഇന്നലെ...

ഇ10, ഇ20 പെട്രോളുകൾ ഒരുപോലെ ലഭ്യമാക്കാൻ നീക്കം ; സാധ്യതകൾ പരിശോധിച്ച് കേന്ദ്രം

0
ഡൽഹി : ഇ20 പെട്രോളുമായി ബന്ധപ്പെട്ട വ്യാപക പരാതികൾ ഉയരുന്നതിനിടെ ഇ10...

തുണിക്കച്ചവടത്തിന്റെ മറവില്‍ ലഹരിവില്‍പ്പന ; തിരുവനന്തപുരത്ത് അമ്മയും മകനും അടക്കം നാല് പേര്‍ പിടിയില്‍

0
തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ വന്‍ എംഡിഎംഎ വേട്ട. തുണിക്കച്ചവടത്തിന്റെ മറവില്‍ എംഡിഎംഎ...