കളമശ്ശേരി നഗരസഭ ചെയര്‍പേഴ്‌സണ്‍ റുഖിയ ജമാല്‍ പ്രളയ ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് പണം തട്ടി : സിപിഎം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കളമശ്ശേരി നഗരസഭ ഭരണപക്ഷത്തിനെതിരെ അഴിമതി ആരോപണവുമായി സിപിഎം ഏരിയ കമ്മിറ്റി. നഗരസഭ ചെയര്‍പേഴ്‌സണ്‍ റുഖിയ ജമാല്‍ പ്രളയ ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് പണം തട്ടിയെന്നാണ് സിപിഎമ്മിന്റെ  ആരോപണം. റുഖിയ ജമാല്‍ പ്രളയ ദുരിതാശ്വാസ ഫണ്ട് ഗുണഭോക്താക്കളില്‍ അനധികൃതമായി ബന്ധുക്കളെ ഉള്‍പ്പെടുത്തി പണം തട്ടിയെന്നാണ് സിപിഎം ആരോപിക്കുന്നത്.

എല്‍ഡിഎഫ് കളമശേരി മുനിസിപ്പല്‍ മണ്ഡലം കമ്മിറ്റി നടത്തിയ പത്രസമ്മേളനത്തിലാണ് രേഖകള്‍ സഹിതം വെട്ടിപ്പ് പുറത്ത് കൊണ്ടുവന്നത്. കെപിസിസി നിര്‍വാഹക സമിതിയംഗം ജമാല്‍ മണക്കാടന്റെ ഭാര്യയും നഗരസഭ ചെയര്‍ പേഴ്സണുമായ റുക്കിയ ജമാലിന്റെ പിതാവ് വിടാക്കുഴ മണക്കാട്ട് വീട്ടില്‍ അബൂബക്കര്‍ അഹമ്മദ്, സഹോദരന്‍ മണക്കാട്ട് വീട്ടില്‍ എം എ അബ്ദുള്‍ അസീസ് എന്നിവര്‍ക്കാണ് പ്രളയ ദുരിതാശ്വാസമായി രണ്ടര ലക്ഷം രൂപ വീതം അനുവദിച്ചത്. ഇവരുടെ സമീപത്തുള്ള ചേറാട്ടു കോളനി, എ കെ ജി കോളനി എന്നിവിടങ്ങളില്‍ പ്രളയത്തില്‍ പൂര്‍ണ്ണമായി തകര്‍ന്ന വീടുകള്‍ക്ക് പരമാവധി 60,000 രൂപ മാത്രം നല്‍കിയപ്പോഴാണ് ഒരു നാശവും സംഭവിക്കാത്ത ബന്ധുക്കളുടെ വീടുകള്‍ക്ക് രണ്ടര ലക്ഷം വീതം അനുവദിച്ചത്.

2018-ല്‍ നഗരസഭയിലെ പത്ത് വാര്‍ഡുകളിലാണ് പ്രളയ ദുരിതം വലിയ തോതില്‍ അനുഭവപ്പെട്ടത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തിയത് ജനങ്ങള്‍ മുന്നിട്ടിറങ്ങിയാണ്. അന്ന് നഗരസഭ കാഴ്ചക്കാരായിരിക്കുകയായിരുന്നു. പിന്നീട്  നഷ്ടപരിഹാരക്കണക്കെടുക്കുന്നതിന് സര്‍ക്കാര്‍ നഗരസഭയെ ചുമതലപ്പെടുത്തി. ഈ അവസരമുപയോഗിച്ചാണ് നഗരസഭാ ഭരണക്കാരുടെ ബന്ധുക്കള്‍ക്ക് അവിഹിതമായി നഷ്ടപരിഹാരത്തുക നിശ്ചയിച്ചു നല്‍കിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...