Wednesday, May 7, 2025 1:30 am

‍പ്രളയ ദുരിതാശ്വാസ തുക നല്‍കാത്ത എറണാകുളം ദുരന്ത നിവാരണ അതോറിറ്റിയുടെ വാഹനം ജപ്തി ചെയ്തു

For full experience, Download our mobile application:
Get it on Google Play

എറണാകുളം‍: പ്രളയ ദുരിതാശ്വാസ തുക നല്‍കാത്ത അനാസ്ഥയിൽ എറണാകുളം ദുരന്ത നിവാരണ അതോറിറ്റിയുടെ വാഹനം ജപ്തി ചെയ്തു. കടമക്കുടി കൊടുവേലിപറമ്പില്‍ കെ.പി സാജുവിന്റെ പരാതിയിലാണ് എറണാകുളം മുന്‍സിഫ് കോടതിയുടെ നടപടി. മുഖ്യമന്ത്രി ഫയല്‍ ഒപ്പിടാത്തതിനാൽ നഷ്ടപരിഹാരം നല്‍കാന്‍ കഴിയുന്നില്ലെന്ന് ദുരന്ത നിവാരണ അതോറിറ്റിയടക്കം കോടതിയെ ബോധിപ്പിച്ചതിന് പിന്നാലെയാണ് ജപ്തി.

2018ലെ പ്രളയത്തില്‍ വീടിന് നാശനഷ്ടമുണ്ടായതിനെത്തുടർന്ന് അടിയന്തര സഹായമായി പതിനായിരം രൂപ മാത്രമാണ് സാജുവിന് ലഭിച്ചത്. എന്നാൽ സ്വന്തം വീട് വാസയോഗ്യമാക്കാൻ സാജുവിന് മറ്റു പലരെയും പോലെ ആ തുക മതിയായില്ല. കണക്കെടുത്ത് പോയ ഉദ്യോഗസ്ഥരടക്കം സർക്കാർ സംവിധാനമൊന്നും തിരിഞ്ഞു നോക്കാതെയായതോടെ ലോക് അദാലത്തില്‍ പരാതി നൽകി. രണ്ട് ലക്ഷത്തി പതിനായിരം രൂപ നഷ്ടപരിഹാരം ഉത്തരവായി.

ആ ഉത്തരവുമായി പഞ്ചായത്തിലും കലക്ട്രേറ്റിലുമെല്ലാം പലവട്ടം എത്തിയിട്ടും ഫലമുണ്ടായില്ല. തുടർന്നാണ് കോടതിയെ സമീപിച്ചത്. നഷ്ടപരിഹാരം വൈകി അറ്റകുറ്റപ്പണി നടത്താന്‍ കഴിയാതെ വീട് തീർത്തും വാസയോഗ്യമല്ലാതായതോടെ ആറുലക്ഷം രൂപ വായ്പ എടുത്തും മറ്റുള്ളവരുടെ സഹായത്തോടെയും സാജു പുതിയ വീട് വച്ചു. കോടതിയുടെ ഇടപെടല്‍ തന്നെ പോലെ മറ്റു പലർക്കും ആശ്വാസകരമാകുമെന്ന പ്രതീക്ഷയിലാണ് മരപ്പണിക്കാരനായ സാജു .

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ആറന്മുള വാസ്തുവിദ്യാ ഗുരുകുലത്തില്‍ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

0
ആറന്മുള വാസ്തുവിദ്യാ ഗുരുകുലത്തില്‍ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 1.പാരമ്പര്യ വാസ്തുശാസ്ത്രത്തില്‍...

ഒരു മാസത്തെ ബേസിക്ക് പ്രൊവിഷ്യന്‍സി കോഴ്സ് ഇന്‍ ഇംഗ്ലീഷിലേക്ക് അഡ്മിഷന്‍ എടുക്കാം

0
കുന്നന്താനം അസാപ്പ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ എസ്എസ്എല്‍സി കഴിഞ്ഞവര്‍ക്കായി ഒരു മാസത്തെ...

കോട്ടയം കറുകച്ചാലിൽ കാർ ഇടിച്ച് യുവതി മരിച്ചത് കൊലപാതകമെന്ന് സംശയം

0
കോട്ടയം: കോട്ടയം കറുകച്ചാലിൽ കാർ ഇടിച്ച് യുവതി മരിച്ചത് കൊലപാതകമെന്ന് സംശയം....

വിവാഹ ചടങ്ങുകൾ നടക്കുന്നതിനിടെ ഹാളിലെ കസേരകൾ തട്ടിത്തെറിപ്പിച്ചത് ചോദ്യം ചെയ്തതിനുള്ള വൈരാഗ്യത്തിൽ ആക്രമണം നടത്തിയ...

0
തൃശൂർ: വിവാഹ ചടങ്ങുകൾ നടക്കുന്നതിനിടെ ഹാളിലെ കസേരകൾ തട്ടിത്തെറിപ്പിച്ചത് ചോദ്യം ചെയ്തതിനുള്ള...