പട്ടികജാതി, പട്ടികവര്‍ഗ വികസനപ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി നടപ്പാക്കണം : ഡെപ്യുട്ടി സ്പീക്കര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പട്ടികജാതി, പട്ടികവര്‍ഗ വികസനപ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി നടപ്പാക്കണമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. ജില്ലാതല പട്ടികജാതി, പട്ടികവര്‍ഗ വികസന സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു ഡെപ്യൂട്ടി സ്പീക്കര്‍. പട്ടികജാതി പട്ടികവര്‍ഗ വികസന ഓഫീസര്‍മാര്‍ ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരുമായി ഏകീകരിച്ചു പ്രവര്‍ത്തിക്കണം. പദ്ധതിക്ക് ആവശ്യമായ തുക കണക്കാക്കി എസ്റ്റിമേറ്റ് തയാറാക്കണം. പിന്നീട് പെപ്രോസല്‍ നഷ്ടമാകാന്‍ ഇടയാകരുതെന്നും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു.

പദ്ധതി നിര്‍വഹണ ഉദ്യോഗസ്ഥരും ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരും പദ്ധതികള്‍ വേഗത്തില്‍ ചെയ്ത് ഫെബുവരിയിലേക്ക് തീര്‍ക്കാന്‍ ശ്രമിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. പന്തളം തെക്കേക്കര പഞ്ചായത്തിലെ കൈരളി കുടിവെള്ള പദ്ധതി, തുമ്പമണ്‍ പഞ്ചായത്ത് മുട്ടം പട്ടികജാതി കോളനി ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ വാങ്ങുന്നത്, വിജ്ഞാന്‍ വാടികളുടെ പ്രവര്‍ത്തന ചെലവ്, കുളനട വാര്‍ഡ് അഞ്ച് മുടന്തിയാനിക്കല്‍ ബഥനി മഠം റോഡ് നിര്‍മാണം, കൊടുമണ്‍ വാര്‍ഡ് 11 എരുത്വാകുന്ന് കോളനി കനാലിന് കുറുകെ പാലം, കോന്നി കൊന്നപാറ പട്ടികജാതി കോളനി റോഡ് തുടങ്ങിയ ഏഴ് പദ്ധതികള്‍ പട്ടികജാതി പട്ടികവര്‍ഗ വികസന സമിതി അംഗീകരിച്ചു.

പട്ടികജാതി പട്ടികവര്‍ഗ വികസനം 2022-23 വര്‍ഷത്തെ കോര്‍പ്പസ് ഫണ്ട് പദ്ധതി നിര്‍ദേശങ്ങളില്‍ ചര്‍ച്ചയും പട്ടികജാതി പട്ടികവര്‍ഗ വികസന പദ്ധതികളുടെ പുരോഗതി അവലോകനവും യോഗത്തില്‍ നടന്നു. എഡിഎം ബി. രാധകൃഷ്ണന്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സാബു സി മാത്യു, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ ആര്‍. രഘു, ജില്ലാ പട്ടികവര്‍ഗ വികസന ഓഫീസര്‍ എസ്.എസ്. സുധീര്‍, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കെ.കരുണാകരന്റെ മരണത്തിന് ശേഷം മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന ഒരാളാണ് താനെന്ന് ആഭ്യന്തരമന്ത്രി രമേശ്...

0
തിരുവനന്തപുരം: കെ.കരുണാകരന്റെ മരണത്തിന് ശേഷം കെ. മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന...

മഴ മുന്നറിയിപ്പ് പരിഗണിച്ച് വിനോദ സഞ്ചാര വകുപ്പിനും ഡിറ്റിപിസികൾക്കും പ്രത്യേക നിർദേശം

0
തിരുവനന്തപുരം: സംസ്ഥാനത്ത് കാലാവസ്ഥ വകുപ്പിന്റെ മഴ മുന്നറിയിപ്പ് പരിഗണിച്ച് വിനോദ സഞ്ചാര...

പൊതുറോഡുകളിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽനിന്ന് വാർഷിക ഫീസ് ഈടാക്കാനുള്ള സർക്കാർ നീക്കത്തിൽ എതിർപ്പുമായി മന്ത്രി

0
ബെം​ഗളൂരു: ന​ഗരത്തിൽ വീടുകൾക്ക് പുറത്ത് പൊതുറോഡുകളിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽനിന്ന് വാർഷിക...

കനത്ത മഴയെത്തുടർന്ന് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 18 വിമാനങ്ങൾ റദ്ദാക്കി

0
ഡൽഹി: ഡൽഹിയിലും അടുത്തുള്ള മേഖലയിലും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ...