വെറും ആയിരം രൂപക്ക് ഇറ്റലിയില്‍ ഒരു സ്ഥലം വാടകയ്ക്ക് എടുക്കാം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : എല്ലാവരും ഒരുപോലെ ആഗ്രഹിക്കുന്ന കാര്യമാണ് ഒരിക്കലെങ്കിലും ഒരു യുറോപ്യന്‍ രാജ്യം സന്ദര്‍ഷിക്കണമെന്നുള്ളത്. അത് ഇറ്റലിയില്‍ ആയാലോ? വെറും ആയിരം രൂപ ഉണ്ടെങ്കില്‍ ഒരു ദിവസത്തേക്ക് ഒരു സ്ഥലം വാടകയ്ക്ക് എടുക്കാം. എന്നിട്ട് അവിടെ രാജാവിനെപ്പോലെ  ഒരു ദിവസത്തേക്ക് വാഴാം. ഡബിള്‍ സന്തോഷം ആകില്ലേ? തമാശ പറയുവാണോ എന്നാണോ? എങ്കില്‍ സംഭവം തമാശയല്ല. കാര്യമാണ്.

റോമില്‍ നിന്ന് ഏതാനും മണിക്കൂറുകള്‍ കിഴക്ക് അഡ്രിയാറ്റിക് തീരത്തിനടുത്തായി സ്ഥിതി ചെയ്യുന്ന പെട്രിറ്റോലി എന്ന ഇറ്റാലിയന്‍ ഗ്രാമത്തിനുള്ളിലാണ് ഇത്തരത്തില്‍ വാടകയ്ക്ക് സ്ഥലങ്ങള്‍ ലഭ്യമായിട്ടുള്ളത്. പൂന്തോട്ടങ്ങളും നീന്തല്‍ക്കുളങ്ങളും ഉള്‍പ്പടെയുള്ള ആഡംബര സൗകര്യങ്ങളുള്ള ഒരു വലിയ കൊട്ടാരം ഇവിടെ വാടകയ്‌ക്ക് ലഭ്യമാണ്. ഒരു രാത്രിക്ക് വെറും ആയിരം രൂപ മാത്രമാണ് ഈ കൊട്ടാരത്തിന്റെയും വാടക. പ്രകൃതിയുടെ ഭംഗി ആസ്വദിച്ചു കഴിയാന്‍ ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കില്‍ അവധിക്കാലം ആഘോഷിക്കാനുള്ള മികച്ച ഓപ്ഷനുകളിലൊന്നാണ് ഈ മനോഹരമായ ഗ്രാമം.

ഈ ഗ്രാമത്തില്‍ ഭക്ഷണശാലകളും ബാറുകളും സൂപ്പര്‍ മാര്‍ക്കറ്റുകളും ഉണ്ട്. ഇവിടുത്തെ മനോഹരമായ കൊട്ടാരത്തിന് 98 കിടപ്പുമുറികള്‍ ഉള്ളതിനാല്‍ ഏകദേശം 200 പേര്‍ക്ക് ക്ക് ഇവിടെ സുഖമായി താമസിക്കാം. 150 പേരടങ്ങുന്ന ഒരു സംഘം 6 രാത്രികള്‍ താമസിച്ചാല്‍ അവര്‍ക്ക് 10,332 പൗണ്ട് അതായത് ഏകദേശം 10 ലക്ഷം രൂപ ചിലവാകും. ഇതനുസരിച്ച് ഒരാള്‍ക്ക് ഒരു രാത്രിക്ക് 1000 രൂപ നല്‍കണം. സര്‍ക്കാരിന്‍റെ ഈ ഗോള്‍ഡന്‍ ഓഫര്‍ സ്വീകരിച്ച് നിരവധി ആളുകള്‍ ആണ് ഈ ഗ്രാമം സന്ദര്‍ശിക്കാനും ഒരു രാത്രി ഇവിടെ കഴിയുവാനുമായി എത്തുന്നത്. സമാനമായ രീതിയില്‍ മറ്റൊരു ഓഫറും ഇറ്റാലിയന്‍ സര്‍ക്കാര്‍ ഇതിനു മുമ്പ്വെച്ചിരുന്നു. ഒരു ഗ്രാമത്തില്‍ സ്ഥിരതാമസമാക്കാന്‍ ആഗ്രഹിക്കുന്ന ആളുകള്‍ക്ക് അങ്ങോട്ട് പണം വാഗ്ദാനം ചെയ്യുന്നതായിരുന്നു ഇത്. രാജ്യത്തെ ആളൊഴിഞ്ഞുപോയ പല സ്ഥലങ്ങളും ജനവാസ മേഖലകളാക്കി തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഈ പ്രവര്‍ത്തനങ്ങള്‍ എല്ലാം തന്നെ.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  70255 53033 / 0468 295 3033 /233 3033  mail – [email protected]

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കണ്ണൂർ എളയാവൂരിലെ മണ്ണിടിച്ചിലിൽ കളക്ടർക്ക് പ്രാഥമിക റിപ്പോർട്ട് നൽകി

0
കണ്ണൂർ: കണ്ണൂർ എളയാവൂരിലെ മണ്ണിടിച്ചിലിൽ കളക്ടർക്ക് പ്രാഥമിക റിപ്പോർട്ട് നൽകി നാഷ്ണൽ...

ജാതി സെൻസസിനുള്ള ചോദ്യാവലി റദ്ദാക്കണമെന്ന് ആവശ്യവുമായി കോൺഗ്രസ്

0
ഡൽഹി: ജാതി സെൻസസിനുള്ള ചോദ്യാവലി റദ്ദാക്കണമെന്ന് ആവശ്യവുമായി കോൺഗ്രസ്. അവ്യക്തമായ ചോദ്യം...

ഓണനാളിൽ സമരത്തിനിറങ്ങി സംസ്ഥാനത്തെ 108 ആംബുലൻസിലെ ജീവനക്കാർ

0
തിരുവനന്തപുരം: ഓണനാളിൽ സമരത്തിനിറങ്ങി സംസ്ഥാനത്തെ 108 ആംബുലൻസിലെ ജീവനക്കാർ. ഓണത്തിന് ബോണസെന്ന...

കെ.കരുണാകരന്റെ മരണത്തിന് ശേഷം മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന ഒരാളാണ് താനെന്ന് ആഭ്യന്തരമന്ത്രി രമേശ്...

0
തിരുവനന്തപുരം: കെ.കരുണാകരന്റെ മരണത്തിന് ശേഷം കെ. മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന...