Tuesday, May 7, 2024 1:47 pm

ശമ്പളമില്ല ; സമഗ്ര ശിക്ഷ കേരളയുടെ ഓഫീസ് ഉപരോധിച്ച് അധ്യാപകര്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ശമ്പള വര്‍ധനവ് ആവശ്യപ്പെട്ട് സമഗ്ര ശിക്ഷ കേരളയുടെ ഓഫീസ് ഉപരോധിച്ച് അധ്യാപകര്‍. കരാര്‍ അടിസ്ഥാനത്തില്‍ നിയമിതരായ കലാ,കായിക, പ്രവൃത്തി പരിചയ അധ്യാപകരാണ് ഉപരോധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. സ്‌പെഷ്യലിസ്റ്റ് ടീച്ചേഴ്‌സ് അസോസിയേഷന്‍ (എസ് റ്റി എ)യുടെ നേതൃത്വത്തിലാണ് തിരുവനന്തപുരം സമഗ്ര കേരള എസ് പി ഡി ഓഫീസിന് മുന്നില്‍ ഉപരോധ സമരം നടത്തുന്നത്. ദിവസ വേതനക്കാര്‍ക്ക് നല്‍കുന്ന മിനിമം കൂലി പോലും തങ്ങള്‍ക്കു ലഭിക്കുന്നില്ലെന്നും അധ്യാപകര്‍ പരാതിപ്പെടുന്നു.

2010 ല്‍ ജോലിയില്‍ പ്രവേശിച്ച ഇവര്‍ക്ക് 2017 വരെ 25200 എന്ന ശമ്പളമാണ് ലഭിച്ചത്. പിന്നീട് കേന്ദ്ര ഫണ്ട് വെട്ടിക്കുറച്ചതിനെ തുടര്‍ന്ന് കേരള സര്‍ക്കാര്‍ വിഹിതവും കൂടി ചേര്‍ത്ത് 2021 വരെ 14000 എന്ന തുച്ഛമായ ശമ്പളമാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ കേന്ദ്രവിഹിതമായ പതിനായിരം രൂപ മാത്രമേ ശമ്പളമായി ലഭിക്കുന്നുള്ളൂ. 7 മാസമായി സര്‍ക്കാര്‍ വിഹിതം നല്‍കുന്നുമില്ല. പതിനായിരം രൂപയില്‍ 2000 രൂപ പി എഫ് ഉം, യാത്രാ കൂലിയും കഴിഞ്ഞാല്‍ കഷ്ടിച്ച് 2000 രൂപ മാത്രമേ ശമ്പളമായി ലഭിക്കുന്നുള്ളൂ.

കേന്ദ്ര പദ്ധതിയാണെങ്കില്‍ കൂടിയും ഓരോ സംസ്ഥാനത്തിന്റെയും ജീവിത നിലവാരത്തിന് അനുസരിച്ചുള്ള ശമ്പളം അതാത് സര്‍ക്കാരുകള്‍ക്ക് നല്‍കാമെന്ന് എം എച്ച് ആര്‍ ഡി കൃത്യമായി നിഷ്‌കര്‍ഷിക്കുന്നുണ്ട്. പാഠ്യപദ്ധതിയില്‍ കലാ കായിക പ്രവൃത്തി പഠനം ഒഴിച്ച് കൂടാനാവാത്തതും കുട്ടികളുടെ വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ പരിധിയില്‍പെടുന്നതുമാണ് എന്നിരിക്കെ കേന്ദ്രം ഈ തസ്തിക നിര്‍ത്തലാക്കിയാല്‍ കൂടിയും സംസ്ഥാന സര്‍ക്കാരുകള്‍ ഇത് നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്.

യു.പി.എസ്.എ അദ്ധ്യാപകരുടെ ശമ്പളം ലഭിക്കുന്നതിന് ഞങ്ങള്‍ക്കും അര്‍ഹതയുണ്ടെന്ന്  ഹൈക്കോടതിയും സ്‌പെഷ്യലിസ്റ്റ് അദ്ധ്യാപകരുടെ ശമ്പളം വര്‍ധിപ്പിച്ച് നല്‍കണമെന്ന് സംസ്ഥാന ഭിന്നശേഷി കമ്മീഷണറും ഞങ്ങളുടെ കേസുമായി ബന്ധപ്പെട്ട വിധി ന്യായത്തില്‍ പറയുകയുണ്ടായെങ്കിലും അതും സര്‍ക്കാര്‍ പരിഗണിക്കാന്‍ തയ്യാറായിട്ടില്ലെന്നും അധ്യാപകര്‍ പരാതിപ്പെടുന്നു. കഴിഞ്ഞ 5 വര്‍ഷങ്ങളിലായി നിരവധി നിവേദനങ്ങള്‍ നല്‍കിയെങ്കിലും അതെല്ലാം അവഗണിക്കപ്പെട്ടു.

ഫുള്‍ടൈമായി നിയമനം നടത്തി വെട്ടിക്കുറച്ച ശമ്പളം പുന:സ്ഥാപിക്കുക, 11-ാം ശമ്പള കമ്മീഷന്റെ അനുപാതത്തിലുള്ള ശമ്പളം നല്‍കുക, ഏറ്റവും അടുത്ത ബി ആര്‍ സി പരിധിയില്‍ നിയമനം നല്‍കുക, 14 ജില്ലകളിലേയും ജോലി ഏകീകരിക്കുക, പൊതുവിദ്യാലയ അവധി ദിനങ്ങള്‍ തങ്ങള്‍ക്കും ലഭ്യമാക്കുക എന്നീ ആവശ്യങ്ങളാണ് ഇവര്‍ ഉന്നയിക്കുന്നത്. ആവശ്യങ്ങള്‍ അംഗീകരിക്കും വരെ സമരം തുടരാനാണ് ഇവരുടെ തീരുമാനം.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരം വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു

0
കോഴിക്കോട് : ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരം വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍...

ഐ.സി.യു. പീഡനക്കേസ് ; ഡോക്ടർ കെ.വി. പ്രീതിയ്‌ക്കെതിരെ പുനരന്വേഷണം

0
കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളേജ് ഐ.സി.യു. പീഡനക്കേസുമായി ബന്ധപ്പെട്ട് ഡോ....

മഞ്ചേശ്വരത്ത് ആംബുലൻസും കാറും കൂട്ടിയിടിച്ച് മൂന്നു മരണം

0
കാസർകോട്: മഞ്ചേശ്വരം കുഞ്ചത്തൂരിൽ ആംബുലൻസും കാറും കൂട്ടിയിടിച്ചു മൂന്നുപേര്‍ മരിച്ചു. കാറിൽ...

മാവേലിക്കര സ്ഥാനീയസമിതിയുടെ നേതൃത്വത്തിൽ ആത്മീയ നവോത്ഥാനവും ചട്ടമ്പിസ്വാമിയും എന്ന വിഷയത്തിൽ സെമിനാർ നടത്തി

0
മാവേലിക്കര : ഭാരതീയ വിചാരകേന്ദ്രം മാവേലിക്കര സ്ഥാനീയസമിതിയുടെ നേതൃത്വത്തിൽ ചട്ടമ്പിസ്വാമി സമാധി...