ക്ലിക്കായി കോഴഞ്ചേരി-തിരുവനന്തപുരം സ്റ്റേ സര്‍വീസ്

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി : ക്ലിക്കായി കോഴഞ്ചേരി-തിരുവനന്തപുരം സ്റ്റേ സര്‍വീസ്.  ഇടക്കാലത്ത് നിര്‍ത്തിവെച്ചിരുന്ന സ്റ്റേ സര്‍വീസ് നവംബര്‍ 15-നാണ് വീണ്ടും ഓടിത്തുടങ്ങിയത്. കോഴഞ്ചേരിയില്‍ നിന്ന് പുറപ്പെടുമ്പോള്‍ തന്നെ ദിവസവും തിരുവനന്തപുരത്തേക്ക് പന്ത്രണ്ടോളം ടിക്കറ്റുകള്‍ മുറിക്കുന്നുണ്ടെന്ന് കൊല്ലം ഡിപ്പോയില്‍ നിന്ന്‌ ലഭിച്ച കണക്കുകള്‍  സൂചിപ്പിക്കുന്നു. പ്രക്കാനം, ഓമല്ലൂര്‍ ഭാഗത്തുനിന്നാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ കയറുന്നത്. അടൂരെത്തുമ്പോള്‍ ഇരിക്കാന്‍ സീറ്റില്ലാത്ത സ്ഥിതിയാണ്. നാളിതുവരെ 19,000മുതല്‍ 24,000വരെ ദിവസേന കളക്ഷന്‍ ഈ ബസിന്‌ ലഭിക്കുന്നുണ്ട്.

തിരുവനന്തപുരം ആര്‍.സി.സി.യിലേക്കും മറ്റും ചികിത്സയ്ക്കായി പോകുന്ന കുടുംബങ്ങളാണ് ഈ ബസിനെ ഏറ്റവുംകൂടുതല്‍ ആശ്രയിക്കുന്നത്. ജീവനക്കാര്‍ക്ക് രാത്രിയിലേക്കുള്ള ഭക്ഷണം, മറ്റ്‌ അവശ്യവസ്തുക്കള്‍ എന്നിവ കരുതുന്ന നാട്ടുകാരെയും ചില ദിവസങ്ങളില്‍ കാണാം. 2014 കെ.എസ്.ആര്‍.ടി.സി. ഇറക്കിയ സൂപ്പര്‍ ഡീലക്സ് എയര്‍ ബസ് ഫാസ്റ്റ് പാസഞ്ചര്‍ ആയി രൂപപ്പെടുത്തിയാണ് സര്‍വീസിനുവേണ്ടി ഉപയോഗിക്കുന്നത്. ആര്‍.സി.സി.യില്‍ കാന്‍സര്‍ ചികിത്സയും മെഡിക്കല്‍ കോളേജില്‍ ചികിത്സയും തുടരുന്ന അനേകം നാളുകളായി ഈ ബസിനായി കാത്തിരിക്കുകയായിരുന്നു. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഈ സര്‍വീസ് വളരെയധികം പ്രയോജനപ്രദമായിരിക്കുകയാണ്.

കളക്ഷന്‍ ദിവസേന ഉയരുന്നു
15-ന് ആരംഭിച്ച സര്‍വീസിന് 16-ന് ഉച്ചയ്ക്ക് 19,767 രൂപ വരുമാനം രേഖപ്പെടുത്തി. പുനരാരംഭിച്ച ഒരു സര്‍വീസിനെ സംബന്ധിച്ച് ഇത് റെക്കോഡ് വരുമാനമാണ്. 17-ന് ഉച്ചയ്ക്ക് 23,623 രൂപ, 18-ന് 19,683 രൂപ, 19-ന് 24,733 രൂപ, 20-ന് 21,493 രൂപ, 21-ന് 17,664 രൂപ, 22-ന് 22,129 രൂപ, 23-ന് 24,134 രൂപ എന്നിങ്ങനെയാണ് വരുമാനം. 23-ന് രേഖപ്പെടുത്തിയത് റെക്കോഡ് വരുമാനമാണെന്ന് കെ.എസ്.ആര്‍.ടി.സി. അധികൃതരും പറയുന്നു. മറ്റൊരു ഉത്സവ സീസണ്‍ കൂടി വന്നെത്തുന്നതിനാല്‍ വരുമാനം ഇനിയും ഉയരുമെന്നാണ് പ്രതീക്ഷ.

സമയക്രമം
കോഴഞ്ചേരി-കാട്ടാക്കട
(5.10-ന് കോഴഞ്ചേരി പഞ്ചായത്ത് ബസ്‌സ്റ്റാൻഡിൽനിന്ന്) ഇലന്തൂർ, പ്രക്കാനം, ഓമല്ലൂർ, തട്ട വഴി അടൂർ (6.00 ), കൊട്ടാരക്കര (6.20), ആയൂർ (6.45), കിളിമാനൂര്‍ (7.05), വെഞ്ഞാറമ്മൂട്(7.25) തിരുവനന്തപുരം (8.20), കാട്ടാക്കട (8.30).

MBA, BBA ഫ്രെഷേഴ്സിന് മാധ്യമ രംഗത്ത് അവസരം
Eastindia Broadcasting Pvt. Ltd. ന്റെ ഓണ്‍ ലൈന്‍ ചാനലുകളായ PATHANAMTHITTA MEDIA (www.pathanamthittamedia.com), NEWS KERALA 24 (www.newskerala24.com) എന്നിവയുടെ മാര്‍ക്കറ്റിംഗ് വിഭാഗത്തിലേക്ക് യുവതീയുവാക്കളെ ആവശ്യമുണ്ട്. MBA, BBA ഫ്രെഷേഴ്സിനും പത്ര ദൃശ്യ മാധ്യമങ്ങളുടെ പരസ്യ വിഭാഗത്തില്‍ പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ [email protected] ലേക്ക് അയക്കുക. പാസ്പോര്‍ട്ട്‌ സൈസ് ഫോട്ടോ ഉള്ളടക്കം ചെയ്തിരിക്കണം. പത്തനംതിട്ട ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. നിലവിലുള്ള ഒഴിവുകള്‍ – 06. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി. ടി. ജിസ്‌മോൻ

0
തിരുവനന്തപുരം: മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി...

റഷ്യയില്‍ യുഎസ് സൈനിക വിമാനത്തിന്റെ ദുരൂഹ ലാന്‍ഡിങ്

0
മോസ്‌കോ: യുഎസിന്റെ സൈനിക വിമാനം ചൊവ്വാഴ്ച മോസ്‌കോയിലെ നൂക്കോവ് വിമാനത്താവളത്തില്‍...

വിഷാംശമുള്ള ഉമ്മത്തിൻ കായ വിൽപനയ്ക്ക് വെച്ചു ; ആമസോൺ, സ്വിഗ്ഗി ഇൻസ്റ്റാമാർട്ട്, ബിഗ് ബാസ്‌കറ്റ്...

0
ബംഗളൂരു: വിഷാംശമുള്ള ഉമ്മത്തിൻ കായയും അതിന്റെ വിത്തുകളും ഭക്ഷണസാധനമെന്ന രീതിയിൽ ഓൺലൈൻ...

അങ്കമാലിയിൽ ബാബുസ്റ്റേഴ്സ് എന്ന കടയിൽ വൻ അഗ്നിബാധ

0
കൊച്ചി: അങ്കമാലിയിൽ വൻ അഗ്നിബാധ. ബാബുസ്റ്റേഴ്സ് എന്ന കടയിലാണ് അഗ്നിബാധയുണ്ടായത്. സ്റ്റേഷനറി...