പത്തനംതിട്ട : ജില്ലയില്‍ അതിശക്തമായ മഴ മൂലം പമ്പ, അച്ചന്‍കോവില്‍ നദികളിലെ ജലനിരപ്പ് അപകട നിലയ്ക്ക് മുകളില്‍ ഉയര്‍ന്നിട്ടുള്ള സാഹചര്യത്തില്‍ വെള്ളം കയറുവാന്‍ സാധ്യതയുള്ള മേഖലകളില്‍ വസിക്കുന്നവര്‍ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറി താമസിക്കുകയോ, വില്ലേജ് ഓഫീസര്‍/ ഗ്രാമപഞ്ചായത്ത് അധികൃതരുടെ നിര്‍ദേശ പ്രകാരം അടുത്തുള്ള ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറി താമസിക്കുകയോ ചെയ്യണമെന്നും മലയോര മേഖലകളില്‍ രാത്രികാല യാത്രകള്‍ ഒഴിവാക്കണമെന്നും പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ മജിസ്‌ട്രേട്ടും കൂടിയായ ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി അറിയിച്ചു.
പമ്പ, അച്ചന്‍കോവില്‍ നദികളിലെ ജലനിരപ്പ് അപകട നിലയ്ക്ക് മുകളില്‍ : സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറി താമസിക്കണം
RECENT NEWS
Advertisment