ചെക്ക് പോസ്റ്റിലെ ക്രോസ് ബാറിൽ തലയിടിച്ച് യുവാവിന് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

ഹൈദരാബാദ് : ചെക്ക് പോസ്റ്റിലെ ക്രോസ് ബാറിൽ തലയിടിച്ച് യുവാവിന് ദാരുണാന്ത്യം. വേഗത്തിലെത്തിയ ബൈക്കിന്റെ പിന്നിൽ ഇരുന്ന യുവാവാണ് ക്രോസ്ബാറിൽ തലയിടിച്ച് തെറിച്ചുവീണത്. ഇയാൾ അപ്പോൾ തന്നെ മരിച്ചുവെന്ന് റിപ്പോർട്ടുകൾ പറയുന്നു.

തെലങ്കാനയിലെ വനം വകുപ്പിന്റെ ചെക്ക്പോസ്റ്റിന് സമീപമായിരുന്നു അപകടം. ഇവിടെ ക്രോസ്ബാർ താഴ്ത്തി വച്ചിരിക്കുകയായിരുന്നു. അമിത വേഗത്തിലെത്തുന്ന ബൈക്ക് കണ്ട് ഉദ്യോഗസ്ഥൻ നിർത്താൻ ആവശ്യപ്പെട്ടെങ്കിലും ബൈക്ക് ഓടിച്ച യുവാവ് ഇത് അനുസരിച്ചില്ല. ക്രോസ്ബാറിന് അടിയിലൂടെ പോകാനായിരുന്നു ശ്രമം. ബൈക്ക് ഓടിച്ച യുവാവ് തല കുനിച്ച് കടന്നെങ്കിലും പിന്നിലിരുന്ന യുവാവ് ക്രോസ് ബാറിൽ തലയിടിച്ച് നിലത്തുവീണു തൽക്ഷണം മരിച്ചു. തെലങ്കാനയിലെ തലപൂർ ജില്ലയിലെ ജന്നാരം മണ്ഡൽ പ്രദേശത്താണ് സംഭവം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ചില്ലറയില്ല ; ഗതാഗത മന്ത്രിയെ ബസിൽ നിന്ന് ഇറക്കിവിട്ട കണ്ടക്ടർക്ക് സസ്പെൻഷൻ

0
ബെംഗളൂരു : ചില്ലറ നൽകാത്തതിനു ഗതാഗത മന്ത്രി ബൈരതി സുരേഷിനെ ബസിൽ...

ഷെഹനയുടെ മരണം ആത്മഹത്യ ; ആൺ സുഹൃത്തിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയേക്കും

0
പത്തനംതിട്ട : അടൂർ കോട്ടമുകൾ സ്വദേശി ഷെഹനയുടെ മരണം ആത്മഹത്യ എന്ന്...

എഴുതിയില്ലെന്ന് ആരോപണം ; ആറ്റിങ്ങലില്‍ ഒന്നാം ക്ലാസുകാരിയുടെ കൈ വിരല്‍ അധ്യാപിക അടിച്ചൊടിച്ചതായി പരാതി

0
തിരുവനന്തപുരം : ആറ്റിങ്ങലില്‍ ഒന്നാം ക്ലാസുകാരിയുടെ കൈ വിരല്‍ അധ്യാപിക ചൂരല്‍...

ഒമ്പതുകാരന്റെ കൈവിരലിന്റെ ചലനശേഷി നഷ്ടപ്പെട്ടു ; കൊയിലാണ്ടി താലൂക്ക് ആശുപത്രിക്കെതിരെ ചികിത്സാപ്പിഴവ് ആരോപണം

0
കോഴിക്കോട്: ഒമ്പതുവയസ്സുകാരന്റെ കൈവിരലിന്റെ ചലനശേഷി നഷ്ടപ്പെട്ടത് ചികിത്സാപ്പിഴവിനെ തുടര്‍ന്നെന്ന് പരാതി. കൊയിലാണ്ടി...