തിരുവനന്തപുരം: സർക്കാരിനെതിരെ വിമർശനവുമായി മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. അഞ്ച് വര്‍ഷത്തെ ഭരണം വിലയിരുത്തിയാല്‍ എന്താണ് പ്ലസ് പോയിന്റെന്ന് അദ്ദേഹം ചോദിച്ചു. അഞ്ച് വർഷത്തിനിടയിൽ പ്രശ്നങ്ങള്‍ ഉണ്ടാക്കിയെന്നല്ലാതെ പരിഹരിച്ചിട്ടില്ല. പ്രളയം പോലും മനുഷ്യനിര്‍മിതമായിരുന്നു. ശബരിമലയില്‍ ഖേദം പ്രകടിപ്പിക്കുകയല്ല, സത്യവാങ്മൂലം പിന്‍വലിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.