റാന്നി : പെരുമഴയെത്തുടർന്നുണ്ടായ കുത്തിയൊലിപ്പിൽ നാട്ടിലാകെ നാശനഷ്ടം. ഉച്ചക്കു ശേഷം മണികൂറുകളോളം നിന്നു പെയ്ത മഴയിലാണ് തോടുകളിൽ നിന്നും മറ്റും വെള്ളമുയർന്ന് റോഡുകളും വീട്ടുമുറ്റവും എല്ലാം മുങ്ങിയത്. അത്തിക്കയംകരണം കുത്തിത്തോട് നിറഞ്ഞൊഴുകി. മടന്തമൺ ആറാട്ടുമൺ ഭാഗത്ത് വീടുകളിൽ വെളളം കയറി. പേമരുതി തോട് കരകവിഞ്ഞ് ചെത്തോങ്കര – അത്തിക്കയം റോഡിലെ കക്കുടിമൺ ജംഗ്ഷനിൽ വെള്ളമെത്തി. ഇവിടെയും തീരത്തെ വീടുകളിൽ നാശനഷ്ടമുണ്ടായി. പെരുമഴയിൽ അത്തിക്കയം – ചെത്തോങ്കര റോഡിൽ അത്തിക്കയം ടൗണിന് മുകൾഭാഗത്ത് റോഡ് സൈഡിലെ കെട്ടിടിഞ്ഞ് ഇവിടെ സ്ഥാപിച്ചിരുന്ന ഇടിതാങ്ങിയുടെ നിലനിൽപ്പ് അപകടത്തിലായി. ഇവിടെ റോഡു ഭാഗത്ത് വലിയ കൊക്കയാണ്. ബന്ധപ്പെട്ടവർ അടിയന്തിര നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ഇവിടെ വൻ അപകടങ്ങൾക്ക് സാധ്യതയേറെ. റാന്നി ഭാഗത്ത് ചെത്തോങ്കരയിൽ തോടു കവിഞ്ഞ് റോഡിലും പാലത്തിലും വെള്ളമെത്തുന്ന സാഹചര്യമുണ്ടായി. റാന്നി ഇട്ടിയപ്പാറ ടൗൺ മേഖലയും ഉതിമൂട്ടിലും റോഡു കവിഞ്ഞ് വെള്ളമൊഴുകിയതു മൂലം മണിക്കൂറിലേറെ വാഹന ഗതാഗതത്തെ ബാധിച്ചു. കിഴക്കൻ മേഖലയിൽ മഴ തുടരുന്നതിനാൽ നദികളിൽ വെള്ളമുയരാനും തീരത്തെ ആളുകളുടെ ജീവിതത്തെ ബാധിക്കാനുമുള്ള സാധ്യതയാണ് ഉണ്ടായിട്ടുള്ളത്.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























