കോഴഞ്ചേരി : ആറന്മുള പാർഥസാരഥീക്ഷേത്രത്തിൽ വൈശാഖമാസാചരണത്തിന്റെ ഭാഗമായി നടന്നുവരുന്ന ഭാഗവതസപ്താഹത്തിന്റെ സമാപനദിനമായ ഞയറാഴ്ച പുഷ്പാഭിഷേകം നടക്കും. രാവിലെ പതിവ് പൂജകൾക്ക് ശേഷം 11.45-ന് കളഭാഭിഷേകം, 12-ന് ക്ഷേത്രക്കടവിലേക്ക് അവഭൃഥസ്‌നാനഘോഷയാത്ര, ഒന്നിന് സമൂഹസദ്യ, വൈകിട്ട് നാലിന് തിരുവാറന്മുളയപ്പന്റെ മൂലസ്ഥാനമായ വിളക്കുമാടം കൊട്ടാരത്തിൽനിന്ന് ഗജവീരൻമാരുടെയും താളമേളങ്ങളുടെയും താലപ്പൊലി, കെട്ടുകാള, വേഷച്ചമയങ്ങൾ എന്നിവയുടെ അകമ്പടിയോടെ പുഷ്പമെഴുന്നള്ളിപ്പ് ഘോഷയാത്ര,
7.30-ന് ഘോഷയാത്ര ക്ഷേത്രസന്നിധിയിൽ എത്തിയശേഷം പുഷ്പാഭിഷേകം നടത്തിയശേഷം സ്വർണകലശം എഴുന്നള്ളി നിൽക്കുന്ന ആന, വെള്ളിക്കലശം എഴുന്നള്ളിനിൽക്കുന്ന ആന എന്നിവയുടെ അകമ്പടിയിൽ കളഭാഭിഷേകം നടക്കും. 6.30-ന് നയന അനിൽകുമാറിന്റെ സോപാനസംഗീതം, എട്ടിന് ഇടശേരിമല ശൈലപുത്രി തിരുവാതിരസംഘത്തിന്റെ തിരുവാതിര, രാത്രി 8.30-ന് ഹരിപ്പാട് ദേവസേനാ ഭജൻസിന്റെ ഭജൻസ് എന്നിവ നടക്കും.