കള്ളുഷാപ്പുകള്‍ തുറക്കാം, പാഴ്സല്‍ മാത്രമേ പാടുള്ളു ; ചെറുകിട വ്യാപാര സ്ഥാപനങ്ങളും തുറക്കാന്‍ അനുവദിക്കണമെന്ന് വ്യാപാരികള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നാളെമുതല്‍ കള്ളുഷാപ്പുകള്‍ തുറക്കാം, പാഴ്സല്‍ മാത്രമേ പാടുള്ളുവെന്നാണ് മുഖ്യമന്ത്രി.  കേരളത്തിലെ ലക്ഷക്കണക്കിന്‌ വ്യാപാരികള്‍ തങ്ങളുടെ സ്ഥാപനങ്ങള്‍ പൂട്ടിയിട്ടിരിക്കുകയാണ്. കട പൂര്‍ണ്ണമായി അടച്ചിട്ടതിനാല്‍ സ്റ്റോക്കുകള്‍ ഒട്ടുമുക്കാലും നശിച്ചു. ചെറുകിട വ്യാപാര സ്ഥാപനങ്ങള്‍ തുറക്കാന്‍ അനുവദിക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം.

കച്ചവടം നടന്നില്ലെങ്കിലും  മുതലാളിക്ക് വാടക കൃത്യമായി കൊടുക്കണം. ബാങ്കിലെ ലോണ്‍ പലിശയും കൂട്ടുപലിശയും സഹിതം അടക്കണം. ചെറുകിട വ്യാപാരികളാണ്‌ കേരളത്തില്‍ അധികവും, ദിവസത്തില്‍ പകുതി സമയമെങ്കിലും വ്യാപാര സ്ഥാപനം തുറക്കുവാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഇത്ര ഭീമമായ നഷ്ടം ഉണ്ടാകില്ലെന്ന് വ്യാപാരികള്‍ പറയുന്നു. കേരളത്തിലെ കള്ളുഷാപ്പുകള്‍ ഉപാധികളോടെ തുറക്കുവാന്‍ അനുവദിച്ച മുഖ്യമന്ത്രി വ്യാപാരികളുടെ കാര്യത്തില്‍ ഇത് ഗൌനിച്ചില്ല. ആത്മഹത്യയുടെ വക്കിലാണ് ലക്ഷക്കണക്കിന്‌ വ്യാപാരികളും ജീവനക്കാരും, ഒരു ചെറിയ ശതമാനം മാത്രമായ ചെത്ത്‌ തൊഴിലാളികള്‍ക്ക് തൊഴില്‍ ചെയ്യാനുള്ള പരിഗണന നല്‍കിയപ്പോള്‍ വ്യാപാരികളെ പാടേ അവഗണിക്കുകയായിരുന്നു എന്നാണ് വ്യാപാരികളുടെ പരാതി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിവാഹത്തിൽ നിന്ന് പ്രതിശ്രുതവരൻ പിൻമാറി ; യുവതി ജീവനൊടുക്കി ; വരന്റെ കുടുംബത്തിനെതിരെ ഗുരുതര...

0
ആലപ്പുഴ: ആലപ്പുഴ അരൂരില്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍ നിന്ന് വരന്‍ പിന്‍മാറിയതിനെ തുടര്‍ന്ന്...

ഹാക്കിങ് ചെയ്യാനുപയോഗിക്കുന്ന ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തു ; 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്

0
ഡൽഹി : സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ...

സ്‌കൂൾ യൂണിഫോമിനൊപ്പം ഹിജാബ് ; മുസ്ലീം വിദ്യാർഥിനിയുടെ ആവശ്യം അലഹബാദ് ഹൈക്കോടതി തള്ളി

0
ലഖ്‌നൗ: സ്‌കൂള്‍ യൂണിഫോമിനൊപ്പം ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്ന മുസ്ലീം വിദ്യാര്‍ഥിനിയുടെ...

4 വർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി : പ്രവേശനപ്പരീക്ഷ ഉണ്ടാകുമെന്ന് ഡൽഹി സർവകലാശാല

0
ന്യൂഡൽഹി : ദേശീയ വിദ്യാഭ്യാസ നയ(എൻ.ഇ.പി.)പ്രകാരമുള്ള നാലുവർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി....