ആദ്യ വിമാന സർവീസുമായി ഫ്ലൈബിഗ് ; അസം ടൂറിസം മന്ത്രി ജയന്ത മല്ലുബറു ഫ്ലാഗ് ഓഫ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

ഡൽഹി: അസമിൽ ആദ്യമായി ഫ്ലൈബിഗിന്റെ വിമാന സർവീസിന് തുടക്കമായി. ലോക്പ്രിയ ഗോപിനാഥ് ബോർഡൊലി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നാണ് ഫ്ലൈബിഗ് പറന്നുയർന്നത്. ആദ്യ സർവീസിന്റെ ഫ്ലാഗ് ഓഫ് കർമ്മം അസം ടൂറിസം മന്ത്രി ജയന്ത മല്ലുബറു നിർവഹിച്ചു. ദീർഘനാളായുള്ള കാത്തിരിപ്പുകൾക്കൊടുവിലാണ് ഫ്ലൈബിഗ് അസമിൽ സർവീസ് ആരംഭിക്കുന്നത്.
ഗുവാഹത്തിയിൽ നിന്ന് ആരംഭിക്കുന്ന യാത്ര ദിബ്രുഗഡിലാണ് അവസാനിപ്പിക്കുന്നത്. 4,500 രൂപയാണ് ഒരാളുടെ ടിക്കറ്റ് നിരക്ക്. ഉഡാൻ ഇതര റൂട്ടുകളിൽ അസം ടൂറിസം ഡെവലപ്മെന്റ് ഫ്ലൈറ്റ് സർവീസ് ആരംഭിക്കുന്ന ആദ്യത്തെ റൂട്ടെന്ന സവിശേഷതയും ഇവയ്ക്ക് ഉണ്ട്.

രാവിലെയാണ് ഗുവാഹത്തിയിൽ നിന്നും വിമാന സർവീസ് ആരംഭിക്കുക. അസാമിന്റെ വിനോദ സഞ്ചാര മേഖലയെ ലക്ഷ്യമിട്ടാണ് ഫ്ലൈബിഗ് സർവീസുകൾ നടത്തുന്നത്. ഇത് കൂടുതൽ വിനോദസഞ്ചാരികളെ അസമിലേക്ക് ആകർഷിക്കാൻ സഹായിക്കുന്നതാണ്. ഇതിലൂടെ സമ്പദ് വ്യവസ്ഥയ്ക്ക് കൂടുതൽ ഉത്തേജനം ലഭിക്കുമെന്നാണ് വിലയിരുത്തൽ. അസമിന്റെ പ്രകൃതി ഭംഗി ആസ്വദിക്കാൻ നിരവധി സഞ്ചാരികളാണ് ഇവിടേക്ക് ദിനംപ്രതി എത്തുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിറവത്തെ ആറ്റുതീരം പാര്‍ക്ക് മുവാറ്റുപുഴയാറിലേക്ക് ഇടിഞ്ഞ് താഴ്‌ന്നു ; ഒഴിവായത് വൻ ദുരന്തം

0
കൊച്ചി: എറണാകുളം പിറവത്ത് പാർക്ക് ഇടിഞ്ഞ് താണു. പാഴൂർ ആറ്റുതീരം പാർക്കാണ് മൂവാറ്റുപുഴയാറിലേക്ക്...

കോന്നി സ്വദേശി ആശിഷ് ജോസഫ് മാത്യു യു.കെയിലെ ടൗൺ കൗൺസിലര്‍

0
​യു.കെ : യു.കെയിലെ ടൗൺ കൗൺസിലര്‍ പദവിയിലേക്ക് പത്തനംതിട്ട സ്വദേശിയെ തെരഞ്ഞടുത്തു....

കണ്ണൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി

0
കണ്ണൂർ: കണ്ണൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി. കരിവെള്ളൂർ കൂക്കാനത്ത്...

നിയന്ത്രണം വിട്ട ബൈക്ക് ടിപ്പറിനടിയിൽപെട്ടു ; ബൈക്ക് യാത്രികന് ദാരുണാന്ത്യം

0
വെഞ്ഞാറമൂട് : പനവൂർ -ചുള്ളാളം മുസ്ലിം പള്ളിക്ക് സമീപത്ത് ടിപ്പറും ബൈക്കും...