ഫ്ലൈ ദുബൈ സംഭവം : ഒരുപാട്​ ചോദ്യങ്ങൾക്കുള്ള ഉത്തരമായി യുഎഇ അന്വേഷണ റിപ്പോർട്ട്​

For full experience, Download our mobile application:
Get it on Google Play

ദുബൈ: സെപ്​റ്റംബർ 30ന്​ നടന്ന ഫ്ലൈ ദുബൈ വിമാന സംഭവം സംബന്ധിച്ച അന്വേഷണ റിപ്പോർട്ട്​ പുറത്തുവന്നതോടെ ലഭിക്കുന്നത്​ ഒരുപാട്​ ചോദ്യങ്ങൾക്കുള്ള ഉത്തരം​. കോക്​പിറ്റിൽ ആക്രമണം നടന്നിട്ടും വിമാനം സുരക്ഷിതമായി ഇറക്കാൻ സാധിച്ചത്​ എങ്ങനെ, അതീവ സുരക്ഷിതത്വമുള്ള കോക്​പിറ്റ്​ തുറക്കാൻ സാധിച്ചത്​ എങ്ങനെ, സഹ പൈലറ്റിന്‍റെ വിവരങ്ങൾ, ആക്രമണത്തിന്‍റെ ലക്ഷ്യം, ആക്രമണത്തിന്​ പിന്നിൽ ഒരാൾ മാത്ര​മോ, ​പ്രതിയായ പൈലറ്റ്​ ഫ്ലൈ ദുബൈയിൽ ജോലിയിൽ പ്രവേശിച്ചത്​ അടക്കം നിരവധി ചോദ്യങ്ങൾക്കുള്ള ഉത്തരം യുഎഇ പബ്ലിക്​ പ്രോസിക്യൂഷൻ നടത്തിയ അന്വേഷണത്തിലുണ്ട്​. ഇന്ത്യക്കാരനായ ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആക്രമിച്ചത് സഹപൈലറ്റായ ​29 കാരനാണെന്നും ഇയാൾ ഒമാൻ സ്വദേശിയാണെന്നും സ്ഥിരീകരിച്ചതായി യുഎഇ അറ്റോർണി ജനറൽ കൗൺസലർ ഡോ. ഹമദ് സൈഫ് അൽ ഷംസി പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്​തമാക്കുന്നുണ്ട്​. നേര​ത്തേ തന്നെ ഒമാൻ പൗരനാണ്​ സഹ പൈലറ്റെന്ന്​ റിപ്പോർട്ട്​ ഉണ്ടായിരുന്നുവെങ്കിലും ആദ്യമായാണ്​ ഔദ്യോഗിക സ്ഥിരീകരണമുണ്ടാകുന്നത്​.

തീവ്രവാദ ആശയങ്ങളിൽ ആകൃഷ്ടനായ ഇയാൾ വിമാനം തട്ടി​യെടുത്ത്​ ടെൽ അവീവിലെ ബെൻ ഗുറിയോൺ വിമാനത്താവളത്തിൽ ഇടിച്ചിറക്കാനാണ് പദ്ധതിയിട്ടതെന്ന്​ അ​ന്വേഷണത്തിൽ വ്യക്​തമായിട്ടുണ്ട്​. ആസ്​​ട്രേലിയയിലെ മെൽബണിൽ പഠിക്കുമ്പോഴാണ്​ ഒമാനി പൈലറ്റ്​ തീവ്രവാദ ആശയങ്ങളിൽ ആകൃഷ്ടനാകുന്നതെന്നാണ്​ അന്വേഷണത്തിൽ കണ്ടെത്തിയത്​.

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് എംഡിഎംഎയുമായി രണ്ടുപേര്‍ പിടിയില്‍

0
പെരിന്തല്‍മണ്ണ : മലപ്പുറം പെരിന്തല്‍മണ്ണയില്‍ എംഡിഎംഎയുമായി രണ്ടുപേര്‍ പിടിയില്‍. മണ്ണാര്‍മല സ്വദേശി...

കളമശ്ശേരി കൂട്ടബലാത്സം​ഗ കേസ് ; പ്രതികൾക്ക് തെളിവ് നശിപ്പിക്കാൻ മറ്റു ചിലരുടെ സഹായം ലഭിച്ചതായി...

0
കളമശ്ശേരി: സ്പാ കൂട്ട ബലാത്സം​ഗ കേസിലെ പ്രധാന പ്രതികൾക്ക് തെളിവുകൾ നശിപ്പിക്കാൻ...

ബാലഭാസ്കറിന്‍റെ അപകട മരണം ; സിബിഐ തുടരന്വേഷണത്തിൽ ഗുരുതര വീഴ്ചയെന്ന് ഹൈക്കോടതി

0
കൊച്ചി : വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെ അപകട മരണത്തിലെ സിബിഐ തുടരന്വേഷണത്തിൽ ഗുരുതര...

ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം നടക്കാനിരിക്കെ ആയിരത്തിലധികം പേർ ഡൽഹിയിൽ കസ്റ്റഡിയിൽ

0
ഡൽഹി: ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് കോക്ക്റോച്ച് ജനതാ...