Friday, July 4, 2025 12:39 pm

ഡല്‍ഹി തെരുവില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണമില്ല ; ശ്മശാനത്തില്‍ കിടക്കുന്ന പഴങ്ങള്‍ പെറുക്കിയെടുത്ത് കഴിക്കുന്ന ദയനീയ ചിത്രങ്ങള്‍

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : നഗരങ്ങളില്‍ കുടുങ്ങിയ അന്തര്‍സംസഥാന തൊഴിലാളികള്‍ ലോക്ക്ഡൗണ്‍ നീട്ടിയതോടെ കൂടുതല്‍ ദുരിതത്തിലായിരിക്കുകയാണ്. തെരുവില്‍ കഴിയുന്ന പലരും സംഘടനകള്‍ നല്‍കുന്ന ഒരു നേരത്തെ ഭഷണം മാത്രം കഴിച്ചാണ്​ ജീവന്‍ നിലനിര്‍ത്തുന്നത്​. ​ഡല്‍ഹിയിലെ യമുനാ നദിയുടെ തീരത്ത്​ കഴിയുന്ന തൊഴിലാളികള്‍ ശ്മശാനത്തില്‍ കൂട്ടിയിട്ടിരിക്കുന്ന പഴങ്ങള്‍ പെറുക്കിയെടുക്കുന്ന ദയനീയമായ ദൃശ്യങ്ങളാണ്​ പുറത്തുവന്നിരിക്കുന്നത്​. വെയിലത്ത്​ കൂട്ടിയിട്ടിരിക്കുന്ന വാഴപ്പഴങ്ങളില്‍ ചീഞ്ഞുപോകാത്തവ തെരഞ്ഞെടുത്ത്​ ഇവര്‍ ബാഗിലാക്കുകയാണ്​. വാഴപ്പഴങ്ങള്‍ പെട്ടന്ന്​ ചീഞ്ഞുപോകില്ലെന്നും അതിനാല്‍ ഒന്നോ രണ്ടോ ദിവസം അത്​ കഴിച്ച്‌​ ജീവന്‍ നിലനിര്‍ത്താമെന്നും അവര്‍ പറയുന്നു.

ഡല്‍ഹിയിലെ പ്രധാന ശ്​മശാനമായ നിഗംബോദ്​ ഘട്ടില്‍ അന്തിമ ചടങ്ങുകളുടെ ഭാഗമായി ഉപേക്ഷിച്ച പഴങ്ങളാണ്​ കുടിയേറ്റ തൊഴിലാളികള്‍ പെറുക്കി എടുക്കുന്നത്​. ”ഞങ്ങള്‍ക്ക്​ സ്ഥിരം ഭക്ഷണം ലഭിക്കാറില്ല. അതുകൊണ്ടാണ്​ പഴങ്ങള്‍ എടുക്കുന്നത്​”- അലഗറില്‍ നിന്നുള്ള തൊഴിലാളി പറയുന്നു. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ തൊഴില്‍ നഷ്​ടപ്പെട്ട നൂറുകണക്കിന്​ തൊഴിലാളികള്‍ നോര്‍ത്ത്​ ഡല്‍ഹിയില്‍ യമുന തീരത്തും പാലത്തി​ന്‍റെ അടിയിലുമായാണ്​ അഭയം തേടിയിരിക്കുന്നത്​. അടുത്തു​ള്ള ഗുരുദ്വാരയില്‍ നിന്ന്​ നല്‍കുന്ന ഒരു നേരത്തെ ഭക്ഷണമാണ്​ ഇവരുടെ ജീവന്‍ നിലനിര്‍ത്തുന്നത്​. കുടിയേറ്റ തൊഴിലാളിക​ള്‍ക്ക്​ പാര്‍പ്പിടവും ഭക്ഷണവും നല്‍കണമെന്ന്​ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശമുണ്ടെങ്കിലും ഡല്‍ഹി, മുംബൈ നഗരങ്ങളില്‍ ഇവര്‍ ​ഒഴിഞ്ഞ സ്ഥലങ്ങളില്‍ താമസിക്കുന്ന കാഴ്​ചയാണുള്ളത്​.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ജൽജീവൻ പദ്ധതിക്കായി പൊളിച്ചിട്ടു ; കോയിപ്രം പഞ്ചായത്തിലെ പല റോഡുകളും തകര്‍ന്നു തന്നെ

0
പുല്ലാട് : ജൽജീവൻ പദ്ധതിക്കായി പൊളിച്ചിട്ട കോയിപ്രം പഞ്ചായത്ത്...

നിപ ; കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയതായി മന്ത്രി വീണാ...

0
തിരുവനന്തപുരം :  രണ്ട് നിപ കേസുകളുമായി ബന്ധപ്പെട്ട് 26 കമ്മിറ്റികള്‍ വീതം...

സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ മൂന്നുജില്ലകളിൽ ജാഗ്രതാ നിർദേശം

0
തിരുവനന്തപുരം: സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ മൂന്നുജില്ലകളിൽ ജാഗ്രതാ നിർദേശം. കോഴിക്കോട്,...

ജനങ്ങളുടെ വഴിനടക്കാനുള്ള അവകാശത്തിന് പൊതുമരാമത്ത് വകുപ്പ് യാതൊരു പ്രാധാന്യവും നൽകുന്നില്ല ; കെപിസിസി സെക്രട്ടറി...

0
റാന്നി : ജനങ്ങളുടെ വഴിനടക്കാനുള്ള അവകാശത്തിന് പൊതുമരാമത്ത് വകുപ്പ് യാതൊരു...