മാറ്റിവച്ച പരീക്ഷകളുടെയും അഭിമുഖങ്ങളുടെയും പുതുക്കിയ തീയതി ലോക്ക് ഡൗണിന് ശേഷം : യു.പി.എസ്‍.സി

For full experience, Download our mobile application:
Get it on Google Play

ഡൽഹി : കൊറോണ വൈറസ് വ്യാപനത്തെ  തുടർന്ന് മാറ്റിവെച്ച പരീക്ഷകളും അഭിമുഖങ്ങളും നടത്തുന്നതിനായുള്ള പുതിയ തീയതികൾ ലോക്ക്ഡൗൺ അവസാനിക്കുന്ന തീയതിയായ മേയ് മൂന്നിന് ശേഷം തീരുമാനിക്കുമെന്ന് യു.പി.എസ്.സി. ലോക്ക്ഡൗൺ കഴിഞ്ഞതിന് ശേഷം മാത്രമേ രാജ്യത്തെ വിവിധ ഭാഗങ്ങളിലുള്ള ഉദ്യോഗാർഥികൾക്ക് സൗകര്യപ്രദമായ തീയതി പ്രഖ്യാപിക്കാൻ സാധിക്കൂ. അതു കഴിഞ്ഞാൽ എത്രയും വേഗം പരീക്ഷാ നടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും യുപിഎസ്സി അറിയിച്ചു.

രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ സിവിൽ സർവീസസ്, എൻജിനീയറിങ് സർവീസസ്, ജിയോളജിസ്റ്റ് സർവീസസ് തസ്തികകളിലേക്കുള്ള പരീക്ഷാ തീയതികൾ നിശ്ചയിച്ച് കഴിഞ്ഞിരുന്നു. ഇതു സംബന്ധിച്ച് എന്തെങ്കിലും തിരുത്തലുകളുണ്ടെങ്കിൽ യു.പി.എസ്.സി വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. ലോക്ക്ഡൗണിനെ തുടർന്ന് കമ്പൈൻഡ് മെഡിക്കൽ സർവീസസ്, ഇന്ത്യൻ എക്കണോമിക് സർവീസസ്, ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ സർവീസസ്, എൻ.ഡി.എ തുടങ്ങിയ പരീക്ഷകളാണ് യു.പി.എസ്.സി മാറ്റിവെച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ മുന്നേറ്റം

0
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...

മലപ്പുറം നിലമ്പൂരിൽ എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ

0
മലപ്പുറം: മലപ്പുറത്ത് ലഹരി വേട്ട. നിലമ്പൂർ പോത്തുകല്ലിൽ വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...