ഭക്ഷണം കഴിച്ചയുടനെ ഇക്കാര്യങ്ങൾ ചെയ്യരുത്

For full experience, Download our mobile application:
Get it on Google Play

ഭക്ഷണം കഴിച്ചതിന് ശേഷം നമുക്ക് ചില ശീലങ്ങളുണ്ട്. ഉറങ്ങുക, മധുരം കഴിക്കുക, ധാരാളം വെളളം കുടിക്കുക, കുളിക്കുക ഇങ്ങനെ പോകുന്നു അവ. എന്നാൽ ഭക്ഷണത്തിനു ശേഷം ചെയ്യാൻ പാടില്ലാത്ത കുറച്ചു കാര്യങ്ങൾ ഉണ്ട് അവ എന്തെല്ലാമെന്ന് നോക്കാം.
ഭക്ഷണത്തിനു ശേഷം ഉടനടി കുളിക്കരുത്. ഭക്ഷണം കഴിക്കുമ്പോൾ ദഹനം കൂടുതൽ സുഗമമാകുവാൻ വേണ്ടി രക്തം ആമാശയത്തെ വലയം ചെയ്യുന്നു. കുളിയ്ക്കുമ്പോൾ സ്വാഭാവികമായും ശരീരത്തിന്റെ താപനിലയ്ക്ക് വ്യത്യാസം വരുന്നു. ഭക്ഷണം കഴിച്ച ശേഷം ഉടനടി കുളിക്കുമ്പോൾ രക്തം ആമാശയത്തിന്റെ ഉപരിതലത്തെ വലയം ചെയ്യുന്നതിന് പകരം ചർമ്മത്തിന്റെ ഉപരിതലത്തിലേക്ക് വ്യതിചലിച്ചു ദഹനം മന്ദഗതിയിലാക്കുന്നു. ഭക്ഷണം കഴിച്ചയുടനെ വ്യായാമം ചെയ്യരുത്. ഭക്ഷണം കഴിച്ചയുടൻ കഠിനമായ വ്യായാമം ചെയ്യുമ്പോൾ അത് ദഹനപ്രക്രിയയെ തടസ്സപ്പെടുത്തുന്നു. ഇത് ഓക്കാനം, വയറുവേദന എന്നിവയ്ക്ക് കാരണമാവുകയും ഛർദ്ദിയിലേക്ക് നയിക്കുകയും ആസിഡ് റിഫ്ലക്സിന് കാരണമാവുകയും ചെയ്യുന്നു.

ഭക്ഷണ ശേഷം മുൻപിലേക്ക് കുനിഞ്ഞു നിൽക്കുന്നതുൾപ്പടെയുള്ള ശാരീരികാഭ്യാസങ്ങളും ഒഴിവാക്കുക. ഇതും ആസിഡ് റിഫ്ലക്സിന് കാരണമാകും. ഉച്ചയുറക്കം ഒഴിവാക്കുക, ഭക്ഷണത്തിനു ശേഷം ഉറങ്ങുവാനുള്ള ആഗ്രഹം വളരെ സാധാരണമാണ്. ഭക്ഷണം കഴിച്ചയുടനെ ഉറങ്ങുമ്പോൾ ദഹന രസങ്ങൾ ഉയർന്നു വരികയും അത് നെഞ്ചെരിച്ചിലിനു കാരണമാവുകയും ചെയ്യുന്നു. ഭക്ഷണം കഴിച്ച ഉടനെ ധാരാളം വെള്ളം കുടിക്കരുത്. ഭക്ഷണത്തിനു ശേഷം അധികമായി വെള്ളം കുടിക്കുമ്പോൾ ആമാശയത്തിലെ ആസിഡിനെ അത് നേർപ്പിക്കുകയും ദഹനത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. മിക്ക ഇന്ത്യൻ ഭക്ഷണങ്ങളിലും ഗ്രേവി, പയറുകൾ, സാമ്പാർ, ചാസ്, സാലഡുകൾ എന്നിവയുടെ രൂപത്തിൽ ആവശ്യത്തിന് ജലാംശം അടങ്ങിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവോണം ബമ്പർ : ആകെ സമ്മാനം 125 കോടി ; ഇതുവരെ 230 കോടിയുടെ...

0
കാഞ്ഞങ്ങാട് : തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ വില്പനയിൽ റെക്കോർഡ്. ഇതുവരെ 59...

എല്ലാം പൊതുരേഖകൾ, ഒളിപ്പിച്ചുവെക്കാനൊന്നുമില്ല ; വരുമാനം മറച്ചുവെച്ചുവെന്ന ആരോപണം തള്ളി റിയാസ്

0
കോഴിക്കോട് : നിയമസഭാ തിരഞ്ഞെടുപ്പ് സത്യവാങ്മൂലവുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയർന്ന ആരോപണങ്ങളിലും...

സ്പീക്കറുടെ ഓഫീസിനെ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുത് ; രമ്യ ഹരിദാസിനെതിരെ കടുപ്പിച്ച് തിരുവഞ്ചൂർ

0
തിരുവനന്തപുരം: ചിറയിൻകീഴിലെ കയ്യാങ്കളി വിവാദത്തിൽ ഉൾപ്പെട്ട പാളയം പ്രദീപിനെ അഡീഷണൽ പി...

ബിഹാറിലും ഉത്തർപ്രദേശിലും നദികളിൽ ജലനിരപ്പ് അപകട നിലയ്ക്ക് മുകളിൽ ; രണ്ട് ദിവസം മഴ...

0
ഡൽഹി : ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴ മുന്നറിയിപ്പ് തുടരുന്നു. ശക്തമായ മഴയ്ക്ക്...