ഭക്ഷണം ഉണ്ടാക്കാന്‍ അറിയാമെങ്കില്‍ ഇതാ ഒമാനില്‍ അവസരം

For full experience, Download our mobile application:
Get it on Google Play

ഒമാന്‍: ഭക്ഷണമുണ്ടാക്കാന്‍ അറിയുമെങ്കില്‍ നല്ലൊരു അവസരവുമായി ഒമാന്‍.  കേരളത്തില്‍ നിന്നുള്ള തൊഴിലാളികളെ വിദേശ റിക്രൂട്ട്‌മെന്റിന് സഹായിക്കുന്ന പൊതുമേഖ സ്ഥാപനമാണ് ഒഡെപെക്. നിരവധി പേര്‍ക്ക് വിദേശത്തേക്ക് പോകാന്‍ അവസരം ഒഡെപെക് വഴി ലഭിച്ചിട്ടുണ്ട്. ഇപ്പോഴിതാ മറ്റൊരു റിക്രൂട്ട്‌മെന്റ് പ്രഖ്യാപിച്ചിരിക്കുകയാണ് ഒഡെപെക്. ഇത്തവണ വേക്കന്‍സി വരുന്നത് ഒമാനിലേക്കാണ്. ഒമാനിലെ ഒരു വെജിറ്റേറിയന്‍ ഹോട്ടലിലേക്ക് ആണ് തൊഴിലാളികളെ ആവശ്യമുള്ളത്. നല്ല രീതിയില്‍ ദോശ ഉണ്ടാക്കാന്‍ അറിയുമെങ്കില്‍ നിങ്ങള്‍ക്ക് ജോലിക്കായി അപേക്ഷിക്കാം.

ദോശകള്‍ മാത്രമല്ല, ഇഡ്ലി, വട, സമൂസ എന്നിവയും ഉണ്ടാക്കാന്‍ അറിഞ്ഞിരിക്കണം. പുരുഷന്മാര്‍ക്ക് മാത്രമാണ് അവസരം. എസ്എസ്എല്‍ സിയാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയായി ആവശ്യപ്പടുന്നത്. രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും ഉണ്ടായിരിക്കണം. ഒമാനിലെ പ്രശസ്തമായ വെജിറ്റേറിയന്‍ ഹോട്ടലില്‍ ആണ് ജോലി ലഭിക്കുക. 140 മുതല്‍ 150 വരെ ഒമാന്‍ റിയാലാണ് ശമ്പളം ലഭിക്കുക. അതായത്, 30000 മുതല്‍ 32000 വരെ ഇന്ത്യന്‍ രൂപ. ഭക്ഷണം, താമസം, ഇന്‍ഷൂറന്‍സ് എന്നിവയെല്ലാം കമ്പനി നല്‍കും. രണ്ട് വര്‍ഷം കൂടുമ്പോള്‍ നാട്ടിലേക്ക് പോകാം. നാട്ടിലേക്ക് വരാനുള്ള വിമാന ടിക്കറ്റ് കമ്പനി തന്നെ എടുത്ത് നല്‍കും. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഫെബ്രുവരി 15 ന് അപേക്ഷ സമര്‍പ്പിക്കണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോസ്റ്റൽ കെട്ടിടം തകർന്നുണ്ടായ അപകടം ; നടന്നത് കടുത്ത നിയമലംഘനം

0
ഡൽഹി : സത്യനികേതനിൽ അനധികൃതമായി പ്രവർത്തിച്ച ഡെയ്സ് ഹോസ്റ്റൽ കെട്ടിടം തകർന്നുണ്ടായ...

സംസ്ഥാനത്ത് ബി ജെ പി -യിൽ അടിമുടി മാറ്റമുണ്ടാകില്ല ; പട്ടിക വെട്ടി, സ്വാധീനം...

0
കൊല്ലം : ബി.ജെ.പി. സംസ്ഥാന, ജില്ലാ ഘടകങ്ങളിൽ അടിമുടി മാറ്റമുണ്ടാകില്ല. നിലവിലെ...

ചിറയിൻകീഴിലെ കയ്യാങ്കളി ; രമ്യ ഹരിദാസിനെതിരെ നടപടിയുണ്ടാവില്ല

0
തിരുവനന്തപുരം: ചിറയിൻകീഴിലെ കയ്യാങ്കളിയിൽ എംഎല്‍എ രമ്യ ഹരിദാസിനെതിരെ നടപടി ഉണ്ടാകില്ല. പാളയം പ്രദീപിനെ...

സമഗ്രമാറ്റവുമായി ലോട്ടറി ; ടിക്കറ്റുവില കൂട്ടാതെ സമ്മാനങ്ങൾ കൂട്ടും ; ഏജന്റുമാരുടെ കമ്മീഷൻ വർധിപ്പിക്കും

0
പാലക്കാട്‌ : ലോട്ടറി ഏജന്റുമാരുടെ കമ്മിഷൻ വർധിപ്പിക്കാനും സമ്മാനങ്ങളുടെ എണ്ണം കൂട്ടാനും...