നരേന്ദ്ര മോദിയുടെ യുഎഇ സന്ദര്‍ശനം ; രജിസ്റ്റര്‍ ചെയ്തത് 65,000 പേര്‍

For full experience, Download our mobile application:
Get it on Google Play

അബുദാബി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏഴാമത് യുഎഇ സന്ദര്‍ശനം ചരിത്രമാക്കാനൊരുങ്ങി ഇന്ത്യന്‍ സമൂഹം. ഈ മാസം 13 ന് അബുദാബി സായിദ് സ്‌പോര്‍ട്‌സ് സിറ്റി സ്റ്റേഡിയത്തില്‍ അഹ്‌ലന്‍ മോദി എന്ന പേരില്‍ മഹാസമ്മേളനം ഒരുക്കിയാണ് പ്രധാനമന്ത്രിയെ സ്വീകരിക്കുക. ഇന്ത്യന്‍ എംബസിയുടെ മേല്‍നോട്ടത്തില്‍ 150 ലേറെ സംഘടനകള്‍ സംയുക്തമായി സംഘടിപ്പിക്കുന്ന സമ്മേളനത്തിന്റെ തയാറെടുപ്പ് അന്തിമ ഘട്ടത്തിലാണ്. ഇതിനകം രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം 65,000 കവിഞ്ഞതോടെ റജിസ്‌ട്രേഷന്‍ അവസാനിപ്പിച്ചു. വിശ്വാമിത്ര (ലോകത്തിന്റ സുഹൃത്ത്) എന്ന പ്രമേയം ആസ്പദമാക്കി പ്രത്യേക കലാവിരുന്നും ഇതോടനുബന്ധിച്ച് അരങ്ങേറും.

വിവിധ സംസ്ഥാനങ്ങളുടെ തനത് കലകള്‍ ചേര്‍ത്ത് ആവിഷ്‌കരിക്കുന്ന കലാവിരുന്നില്‍ മലയാളികള്‍ ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള എണ്ണൂറിലേറെ കലാകാരന്മാര്‍ പങ്കെടുക്കും. മുന്നൂറോളം പേര്‍ അബുദാബിയില്‍ നിന്നാണ്. ഇതിന്റെ പരിശീലനം വിവിധ എമിറേറ്റുകളിലെ ഇന്ത്യന്‍ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് പുരോഗമിക്കുകയാണ്. നാനാത്വത്തില്‍ ഏകത്വം പ്രകടമാകുന്ന പരിപാടികള്‍ കാണികളെ വിസ്മയിപ്പിക്കും. ഇന്ത്യയുടെയും യുഎഇയുടെയും ചരിത്രാതീത കാലത്തെ ബന്ധങ്ങളും പരിപാടികളില്‍ നിറയും. യുഎഇയില്‍ ഇന്ത്യക്കാരുടെ ഏറ്റവും വലിയ സമ്മേളനത്തിനാകും അബുദാബി സാക്ഷ്യം വഹിക്കുക. രണ്ടായിരത്തിലേറെ വൊളന്റിയര്‍മാര്‍ സഹായത്തിനുണ്ടാകും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അട്ടപ്പാടിയിൽ ഭവാനിപ്പുഴയോരത്ത് മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം ; അന്വേഷണം ഊർജിതമാക്കി പോലീസ്

0
അട്ടപ്പാടി: അട്ടപ്പാടി ചീരക്കടവിൽ ഭവാനിപ്പുഴയോരത്ത് മൂന്ന് ചാക്കുകളിലായി യുവതിയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങൾ...

മെസ്സി വിവാദം ; അന്വേഷണ റിപ്പോര്‍ട്ടുകളുടെ പരിശോധന പൂര്‍ത്തിയാക്കി എസ്‌ഐടി ; സ്‌പോണ്‍സറുടെ മൊഴി...

0
തിരുവനന്തപുരം: മെസ്സിയെ കേരളത്തിലെത്തിക്കാനെന്ന പേരില്‍ നടന്ന സാമ്പത്തിക ഇടപാടുകളില്‍ വിശദമായ അന്വേഷണത്തിലേക്ക്...

ഹോർമുസിന് പുറത്ത് നിയന്ത്രിത മേഖല പ്രഖ്യാപിക്കുമെന്ന് മുന്നറിയിപ്പുമായി ഇറാൻ ; മേഖലയിൽ പ്രവേശിക്കുന്ന കപ്പൽ...

0
ടെഹ്‌റാൻ : ഹോർമുസ് കടലിടുക്കിന് പുറത്ത് നിയന്ത്രിത മേഖല പ്രഖ്യാപിക്കുമെന്ന് ഇറാൻ....

വധശ്രമക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി പതിനാറുകാരിയെ പീഡിപ്പിച്ചു

0
ലക്നൗ : വധശ്രമക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി പതിനാറുകാരിയായ ദലിത് പെൺകുട്ടിയെ കൃഷിയിടത്തിൽ...