കോന്നി : പത്താം ക്ലാസ് പരീക്ഷ എഴുതി തിരികെ പോകാന്‍നേരം സ്കൂള്‍ പി.റ്റി.എയുടെ വക ഭക്ഷ്യധാന്യ കിറ്റും. അട്ടച്ചാക്കല്‍ സെന്റ് ജോര്‍ജ്ജ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലാണ് ഈ വേറിട്ട സംഭവം.
നിലവില്‍ പത്താംക്ലാസ് പരീക്ഷയെഴുതിയ കുട്ടികള്‍ക്കാണ് കിറ്റ് വിതരണം നടത്തിയതെന്നും മറ്റ് വിദ്യാര്‍ത്ഥികള്‍ക്കും പിന്നീട് കിറ്റുകള്‍ വിതരണം ചെയ്യുമെന്നും പി.റ്റി.എ പ്രസിഡന്റ് സി.കെ വിദ്യാധരന്‍ പറഞ്ഞു. സ്കൂള്‍ മാനേജര്‍ ഫാ.പി.വൈ ജസന്‍, ഹെഡ്മാസ്റ്റര്‍ സന്തോഷ്, പി.റ്റി.എ വൈസ് പ്രസിഡന്റ് എം. ഒ.എബ്രഹാം എന്നിവര്‍ മുന്‍കൈയെടുത്താണ് ഈ പുതുമയാര്‍ന്ന പദ്ധതി സ്കൂളില്‍ നടപ്പിലാക്കിയത്. സജി, മോനച്ചന്‍, വര്‍ഗീസ്, മോനിഷ്, ജോബി എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിച്ചു.