മലയാലപ്പുഴ : ലോക്ഡൗണിനെ തുടർന്ന് ജോലിക്ക് പോകാൻ കഴിയാതെ പട്ടിണിയിലായ 850 കുടുംബങ്ങൾക്ക് സി പി ഐ എം മലയാലപ്പുഴ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭക്ഷ്യ കിറ്റ് നൽകി. അരിയും പലവ്യഞ്ജങ്ങളും അടക്കം 12 ഇന സാധനങ്ങൾ അടങ്ങിയതാണ് കിറ്റ്. എല്ലാവിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച് പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ട വാളണ്ടറിയർമാരാണ് കിറ്റ് പായ്ക്ക് ചെയ്തതും വീടുകളിലെത്തിച്ചതും. ഏരിയ കമ്മിറ്റിയംഗം മലയാലപ്പുഴ മോഹനൻ കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം വി മുരളീധരൻ, ലോക്കൽ സെക്രട്ടറി ഒ ആർ സജി, ലോക്കൽ കമ്മിറ്റിയംഗങ്ങളായ എസ് ബിജു, വി ശിവകുമാർ ,പഞ്ചായത്തംഗം എം രാജേഷ്, ബ്രാഞ്ച് സെക്രട്ടറി മിഥുൻ ആർ നായർ, മനു മോഹൻ, രതിൻ രാജ് എന്നിവർ പരിപാടികള്‍ക്ക് നേതൃത്വം നൽകി.
850 കുടുംബങ്ങൾക്ക് സി.പി.എം മലയാലപ്പുഴ ലോക്കൽ കമ്മിറ്റി ഭക്ഷ്യ കിറ്റുകള്‍ നൽകി
RECENT NEWS
Advertisment