കോന്നി: കോന്നി ജനമൈത്രി പോലീസും സ്റ്റേഹോം കോവിട്-19 വാട്ട്സ്ആപ്പ് ഗ്രൂപ്പും സംയുക്തമായി കരുതൽ പ്രോഗ്രാമിലൂടെ ഭക്ഷണ കിറ്റ് വിതരണം നടത്തി. തനിച്ച് താമസിക്കുന്ന അമ്മമാർ, പരസഹായം ഇല്ലാതെ ക്വാറയൻ്റെൻ കഴിയുന്നവർ, ഇപ്പോൾ ജോലിയില്ലാതെ വീടുകളിൽ ബുദ്ധിമുട്ടുളളവർ , അന്യസംസ്ഥാന തൊഴിലാളികൾ, നിത്യരോഗികൾ എന്നിവർക്കാണ് അവശ്യസാധനങ്ങള്‍ വിതരണം ചെയ്തത്.
കോന്നി എസ്.എച്ച്.ഓ. അഷാദ് .എസ്സിന്റെ നേത്യത്വത്തിൽ അരിയും അവശ്യസാധനങ്ങളും അടങ്ങുന്ന കിറ്റ് അര്‍ഹതപ്പെട്ടവരുടെ വീടുകളിൽ എത്തിച്ചു കൊടുത്തുവരികയാണ്. കഴിഞ്ഞ ദിവസം ആവണി പാറയിൽ ഇരുപത്തിയഞ്ചോളം കിറ്റുകൾ വിവരണം ചെയ്തു. കൊക്കാത്തോട്ടിലും കോന്നി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലും കിറ്റുകൾ വിതരണം ചെയ്തു.
ഇരുനൂറാമത്തെ ക്വിറ്റ് വിതരണം കോന്നിയില്‍ ജനമൈത്രി ജില്ലാ നോഡൽ ഓഫീസർ ഡി വൈ എസ് പി സുധാകരൻ പിള്ള നിർവഹിച്ചു. എസ് ഐ ബിനു, ജനമൈത്രി പോലീസ് ബീറ്റ് ഓഫീസർ ജയശ്രീ, സുബീക്ക് റഹിം, ബറ്റാലിയൻ ക്യാമ്പ് ട്രെയിനി അജിത്ത് എന്നിവർ കിറ്റ് വിതരണത്തിൽ പങ്കെടുത്തു