ഭക്ഷണ കിറ്റ് വിതരണവുമായി കോന്നി ജനമൈത്രി പോലീസ്

For full experience, Download our mobile application:
Get it on Google Play

കോന്നി: കോന്നി ജനമൈത്രി പോലീസും സ്റ്റേഹോം കോവിട്-19 വാട്ട്സ്ആപ്പ് ഗ്രൂപ്പും സംയുക്തമായി കരുതൽ പ്രോഗ്രാമിലൂടെ ഭക്ഷണ കിറ്റ് വിതരണം നടത്തി. തനിച്ച് താമസിക്കുന്ന അമ്മമാർ, പരസഹായം ഇല്ലാതെ ക്വാറയൻ്റെൻ കഴിയുന്നവർ, ഇപ്പോൾ ജോലിയില്ലാതെ വീടുകളിൽ ബുദ്ധിമുട്ടുളളവർ , അന്യസംസ്ഥാന തൊഴിലാളികൾ,  നിത്യരോഗികൾ എന്നിവർക്കാണ് അവശ്യസാധനങ്ങള്‍ വിതരണം ചെയ്തത്.

കോന്നി എസ്.എച്ച്.ഓ. അഷാദ് .എസ്സിന്റെ നേത്യത്വത്തിൽ അരിയും അവശ്യസാധനങ്ങളും അടങ്ങുന്ന കിറ്റ് അര്‍ഹതപ്പെട്ടവരുടെ വീടുകളിൽ എത്തിച്ചു കൊടുത്തുവരികയാണ്. കഴിഞ്ഞ ദിവസം ആവണി പാറയിൽ ഇരുപത്തിയഞ്ചോളം കിറ്റുകൾ വിവരണം ചെയ്തു. കൊക്കാത്തോട്ടിലും കോന്നി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലും കിറ്റുകൾ വിതരണം ചെയ്തു.

ഇരുനൂറാമത്തെ ക്വിറ്റ് വിതരണം കോന്നിയില്‍  ജനമൈത്രി ജില്ലാ നോഡൽ ഓഫീസർ ഡി വൈ എസ് പി സുധാകരൻ പിള്ള നിർവഹിച്ചു. എസ് ഐ ബിനു,  ജനമൈത്രി പോലീസ് ബീറ്റ് ഓഫീസർ ജയശ്രീ, സുബീക്ക് റഹിം,  ബറ്റാലിയൻ ക്യാമ്പ് ട്രെയിനി അജിത്ത് എന്നിവർ കിറ്റ് വിതരണത്തിൽ പങ്കെടുത്തു

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...

തൃശൂർ , എറണാകുളം ജില്ലാ കളക്ടർമാർക്ക് കോടതിയലക്ഷ്യ കേസിൽ രൂക്ഷ വിമർശനം

0
ആലപ്പുഴ: റവന്യു പൊതുസ്ഥലമാറ്റ മാനദണ്ഡങ്ങൾ പാലിക്കാത്ത എറണാകുളം, തൃശൂർ കളക്ടർമാർക്കെതിരെ...