പത്തനംതിട്ട : മുസ്‌ലിം യൂത്ത് ലീഗ് ആറന്മുള മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട നഗരസഭ ഒന്‍പതാം വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികൾക്കും കുടുംബങ്ങൾക്കും ഭക്ഷ്യധാന്യ കിറ്റുകളും പച്ചക്കറി കിറ്റുകളും വിതരണം ചെയ്തു. ആറന്മുള മണ്ഡലം ജനറൽ സെക്രട്ടറി റ്റി.റ്റി യാസീൻ കിറ്റുകളുടെ വിതരണോത്ഘാടനം നിർവഹിച്ചു. വാർഡ് കൗൺസിലർ ബീനാ ഷെരീഫ് അധ്യക്ഷത വഹിച്ചു. മുസ്‌ലിം യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് ഷെഹൻഷാ, ജനറൽ സെക്രട്ടറി റിയാസ് സലിം മാക്കാർ, മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് നിയാസ് റാവുത്തർ, നിയാസ് മുരുപ്പേൽ എന്നിവര്‍ പങ്കെടുത്തു.