ഭക്ഷ്യക്കിറ്റ്‌ വിതരണം തുടങ്ങി ; സ്‌പെഷ്യൽ അരി ഇന്നുമുതൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഏപ്രിലിലെ വിഷു, ഈസ്‌റ്റർ സ്‌പെഷ്യൽ ഭക്ഷ്യക്കിറ്റ്‌ വിതരണം ആരംഭിച്ചു. വിഷു‌, ഈസ്‌റ്റർ ആഘോഷങ്ങൾക്ക്‌ മുമ്പ്‌ പരമാവധി ആളുകൾക്ക്‌ കിറ്റ്‌ ലഭ്യമാക്കാനാണ്‌ വിതരണം നേരത്തെയാക്കിയത്‌. കിറ്റ്‌ എത്താത്ത റേഷൻ കടകളിൽ ഉടൻ എത്തിക്കുമെന്ന്‌ ഭക്ഷ്യ പൊതുവിതരണ വകുപ്പ്‌ അധികൃതർ അറിയിച്ചു. ഫെബ്രുവരിയിലെ കിറ്റ്‌ വിതരണം ബുധനാഴ്‌ച അവസാനിക്കും. മാർച്ചിലെ കിറ്റ്‌ വാങ്ങാത്തവർക്ക്‌ ഇപ്പോൾ വാങ്ങാം‌. ഒരു കിലോ പഞ്ചസാരയും അര ലിറ്റർ വെളിച്ചെണ്ണയും പയർ വർഗങ്ങളുമുൾപ്പടെ 14 ഇനമാണ്‌ കിറ്റിലുള്ളത്‌.

സംസ്ഥാനത്തെ മുൻഗണനേതര റേഷൻ കാർഡുകാർക്ക്‌ 10 കിലോഗ്രാം വീതം അരി 15 രൂപ നിരക്കിൽ ബുധനാഴ്‌ച മുതൽ നൽകും. പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തലയുടെ പരാതിയിൽ അരി വിതരണം തടഞ്ഞ തെരഞ്ഞെടുപ്പ്‌ കമീഷൻ ഉത്തരവ്‌ ഹൈക്കോടതി സ്റ്റേ ചെയ്‌തിരുന്നു. 24.96 ലക്ഷം നീല കാർഡുകാർക്കും 25.92 ലക്ഷം വെള്ള കാർഡുകാർക്കും കുറഞ്ഞ നിരക്കിൽ അരി ലഭിക്കും.
കോവിഡ്‌ പ്രതിസന്ധിയെതുടർന്ന്‌ സംസ്ഥാന സർക്കാർ 2020 ഏപ്രിൽ മുതൽ നൽകുന്ന സൗജന്യ ഭക്ഷ്യക്കിറ്റ്‌ വിതരണത്തിന്റെ ഭാഗമായാണ്‌ വിഷു, ഈസ്‌റ്റർ കിറ്റും‌.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരത്ത് വ്യാജ വാട്സ്ആപ്പ് ലിങ്ക് വഴി ഓൺലൈൻ ടാക്‌സി ഡ്രൈവർമാരെപ്പറ്റിച്ച് ഡിജിറ്റൽ തട്ടിപ്പ്

0
തിരുവനന്തപുരം : ഓൺലൈൻ ടാക്സിഡ്രൈവർമാരെപ്പറ്റിച്ച് സൈബർ തട്ടിപ്പുസംഘം. ഓൺലൈൻ വഴി ബുക്കുചെയ്ത...

ബ്രിക്സ് പ്രഖ്യാപനത്തിൽ സമവായം ; മോദിയുടെ ഇടപെടലിൽ ഇറാൻ നിലപാട് മയപ്പെടുത്തി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

ബ്രിക്സ് ഉച്ചകോടി : മാനുഷിക സഹായം എത്തിക്കുന്നത് ഉറപ്പാക്കണം ; പലസ്തീന് പൂർണ പിന്തുണ...

0
ന്യൂഡൽഹി : യുദ്ധങ്ങളും പശ്ചിമേഷ്യാ പ്രതിസന്ധിയും പലസ്തീൻപ്രശ്നങ്ങളും സാമ്പത്തിക ഉപരോധങ്ങളും അവയോട്...

ജിജോ ജോൺ പുത്തേഴത്തിനും കുടുംബത്തിനുമെതിരായ സൈബർ ആക്രമണം ; പോലീസ് കേസെടുത്തു

0
കോട്ടയം: അന്തരിച്ച മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ് ജിജോ ജോൺ പുത്തേഴത്തിനും...