ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്താനുളള നടപടികൾ ഊർജ്ജിതം ; പിഴ ഇനത്തിൽ സർക്കാർ ഖജനാവിൽ എത്തിയത് കോടികൾ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യ വിഷബാധയുമായി ബന്ധപ്പെട്ടുള്ള സുരക്ഷാ നടപടികൾ ശക്തമാക്കിയതോടെ കഴിഞ്ഞ സാമ്പത്തിക വർഷം പിഴ ഇനത്തിൽ സർക്കാർ ഖജനാവിലെത്തിയത് കോടികൾ. ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച് രണ്ട് പേർ മരിച്ചതോടെയാണ് റസ്റ്റോറന്റുകളിലെയും, മറ്റു ഭക്ഷണ വിൽപ്പനശാലകളിലെയും പരിശോധന ഭക്ഷ്യസുരക്ഷാ വകുപ്പ് ഊർജ്ജിതമാക്കിയത്. കണക്കുകൾ പ്രകാരം, മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിച്ച ഹോട്ടലുകളിൽ നിന്ന് പിഴ ഇനത്തിൽ കിട്ടിയത് 2.37 കോടി രൂപയാണ്.

കുഴിമന്തി കഴിച്ച് കോട്ടയത്ത് നേഴ്സും, ഷവർമ കഴിച്ച് കോഴിക്കോട് വിദ്യാർത്ഥിനിയും മരിച്ചതിന് പിന്നാലെ ഓപ്പറേഷൻ ഷവർമ എന്ന പേരിൽ പരിശോധന വ്യാപകമാക്കിയിരുന്നു. 2022- 23ൽ മാത്രം നടത്തിയ പരിശോധനകളുടെ എണ്ണം 10,500 ആണ്. 2021-22 സാമ്പത്തിക വർഷം 4,800 പരിശോധനകളാണ് നടത്തിയത്. തിരുവനന്തപുരം ജില്ലയിൽ നിന്നാണ് ഏറ്റവും കൂടുതൽ പിഴ ലഭിച്ചിട്ടുള്ളത്. 41.40 ലക്ഷം രൂപ തിരുവനന്തപുരത്ത് നിന്നും പിഴ ഇനത്തിൽ ഈടാക്കിയിട്ടുണ്ട്. അതേസമയം, ഏറ്റവും കുറഞ്ഞ തുക ലഭിച്ചത് ഇടുക്കി ജില്ലയിൽ നിന്നാണ്. ഇടുക്കിയുടെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ നിന്ന് 4.09 ലക്ഷം രൂപയാണ് പിഴയായി ലഭിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​’ഛാത്രോം കി ഗൂഞ്ച്’ രാജ്യവ്യാപകമായി 800 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാൻ കോൺഗ്രസ്; വിദ്യാർത്ഥി സമരങ്ങളിൽ ശക്തമായി...

0
ന്യൂഡൽഹി: രാജ്യത്തെ പരീക്ഷാ അട്ടിമറികള്‍ക്കെതിരെ വ്യാപക പ്രതിഷേധം നടത്താൻ തീരുമാനിച്ച് കോണ്‍ഗ്രസ്...

ശ്രീനാരായണ ഗുരുധർമ്മ പ്രചാര സംഘത്തിൻ്റെ കർഷക ദിനാചരണം മാതൃകയായി

0
തിരുവനന്തപുരം: ശ്രീനാരായണ ഗുരുധർമ്മ പ്രചാരസംഘം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷക...

എംവിഡി ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

0
പത്തനംതിട്ട: എംവിഡി ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി....

മെഡിക്കൽ സർവീസസ് കോർപ്പറേഷനിലെ ബ്ലീച്ചിംഗ് പൗഡർ പർച്ചേസ് വിജിലൻസ് അന്വേഷിക്കും : മന്ത്രി കെ.മുരളീധരൻ

0
തിരുവനന്തപുരം : കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡ് (കെ.എം.എസ്.സി.എൽ) ബ്ലീച്ചിംഗ്...