വീട് കുത്തിത്തുറന്ന് സ്വര്‍ണവും പണവും മോഷ്ടിച്ചു

For full experience, Download our mobile application:
Get it on Google Play

സുല്‍ത്താന്‍ബത്തേരി: ചീരാലില്‍ വീട്ടുകാര്‍ പുറത്തുപോയ തക്കം നോക്കി മോഷണം. താഴത്തൂര്‍ കോല്‍ക്കുഴി വീട്ടില്‍ യശോധയുടെ വീട്ടില്‍ നിന്നാണ് ഏഴ് പവന്‍ സ്വര്‍ണവും ഇരുപതിനായിരം രൂപയും കവര്‍ന്നത്. നുല്‍പ്പുഴ പോലീസിലാണ് ഇത് സംബന്ധിച്ച പരാതി നല്‍കിയിരിക്കുന്നത്. രോഗിയായ യശോധ ചീരാലിലെ വീട്ടില്‍ തനിച്ചാണ് താമസിച്ചിരുന്നത്. എന്നാല്‍ മൂന്നാഴ്ചയായി വൈത്തിരിയിലുള്ള സഹോദരിയുടെ വീട്ടിലായിരുന്നു. വിവാഹം കഴിച്ച് അയച്ച മകള്‍ സ്വര്‍ണവും പണവും സൂക്ഷിക്കാന്‍ അമ്മയെ ഏല്‍പ്പിച്ചതാണ്. മകള്‍ ഊട്ടിയിലാണ് താമസം. ഈ സ്വര്‍ണമാണ് മോഷ്ടാക്കള്‍ കൊണ്ടുപോയിരിക്കുന്നതെന്നാണ് വിവരം. ഞായറാഴ്ച രാവിലെ അടുക്കള വാതില്‍ തുറന്നു കിടക്കുന്നത് കണ്ട അയല്‍വാസികള്‍ യശോധയെയും നൂല്‍പ്പുഴ പോലീസിനെയും വിളിച്ച് വിവരം അറിയിക്കുകയായിരുന്നു.

മോഷണം നടന്ന പ്രദേശത്ത് നിന്ന് ഏതാനും കിലോമീറ്ററുകള്‍ അകലെ മാത്രം മാറിയാണ് നൂല്‍പ്പുഴ പോലീസ് സ്‌റ്റേഷന്‍ സ്ഥിതി ചെയ്യുന്നത്. അയല്‍വാസികള്‍ വിവരം അറിയിച്ചതനുസരിച്ച് എത്തിയ പോലീസ് വീടിനകം പരിശോധിച്ചു. മുറിക്കകത്ത് മുളക് പൊടി വിതറിയ നിലയിലും അലമാര കുത്തിതുറന്ന് വസ്ത്രങ്ങളും മറ്റും വാരിവലിച്ചിട്ടനിലയിലുമായിരുന്നു. നൂല്‍പ്പുഴ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍മാരായ മുസ്തഫയുടെയും ബാലകൃഷ്ണന്റെയും നേതൃത്വത്തില്‍ പോലീസ് സംഘമാണ് സ്ഥലത്തെത്തി പരിശോധന നടത്തിയത്.

പ്രദേശത്ത് തന്നെയുള്ള മോഷ്ടാക്കളില്‍ ആരെങ്കിലുമാണോ അതോ പ്രൊഫഷണല്‍ മോഷണ സംഘങ്ങളാണോ കൃത്യത്തിന് പിന്നിലെന്ന കാര്യം പോലീസ് പരിശോധിക്കുകയാണ്. ചീരാല്‍ ടൗണില്‍ നിന്ന് മാറിയാണ് താഴത്തൂര്‍ കോല്‍ക്കുഴി പ്രദേശം. മോഷ്ടാക്കള്‍ എത്തിയത് ചീരാല്‍ ടൗണ്‍ വഴിയാണോ അല്ലെങ്കില്‍ പ്രദേശത്തെ ചെറിയ റോഡുകള്‍ വഴിയാണോ എന്നതടക്കം പോലീസ് പരിശോധിക്കും. മോഷ്ടാക്കളെ ഉടന്‍ പിടികൂടാനുള്ള ഊര്‍ജ്ജിതമായ ശ്രമത്തിലാണ് പോലീസ്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]

———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഊരുട്ടമ്പലം സരസ്വതി വിദ്യാലയത്തിലെ ജാതീയധിക്ഷേപത്തിൽ പരാതിക്കാരി ജയശ്രീക്ക് തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന് കീഴിൽ ജോലി

0
തിരുവനന്തപുരം: തിരുവനന്തപുരം ഊരുട്ടമ്പലം സരസ്വതി വിദ്യാലയത്തിലെ ജാതീയധിക്ഷേപത്തിൽ പരാതിക്കാരി ജയശ്രീക്ക് തിരുവനന്തപുരം...

ശബരിമല സ്വർണക്കൊള്ളയിൽ സന്നിധാനത്ത് പരിശോധനയ്ക്ക് എസ്ഐടി

0
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളയിൽ സന്നിധാനത്ത് പരിശോധനയ്ക്ക് എസ്ഐടി. പ്രഭാമണ്ഡലം അടക്കം ഇളക്കി...

മോഹൻ ഭാഗവതിന്‍റെ പരിപാടിയിൽ സർവകലാശാല വൈസ് ചാൻസലർമാർ പങ്കെടുത്തതിൽ രൂക്ഷ വിമർശനവുമായി മന്ത്രി റോജി...

0
കൊച്ചി: ആർഎസ്എസ് നേതാവ് മോഹൻ ഭാഗവതിന്‍റെ പരിപാടിയിൽ സർവകലാശാല വൈസ് ചാൻസലർമാർ...

RSS പരിപാടിയിൽ പങ്കെടുത്തവരൊക്കെ മാപ്പു പറയുകയാണെങ്കിൽ ആദ്യം അങ്ങു തന്നെ മാപ്പു പറഞ്ഞു തുടങ്ങുന്നതായിരിക്കും...

0
തിരുവനന്തപുരം: ആർഎസ്എസ് പരിപാടിയിൽ കേരളത്തിലെ മൂന്ന് വൈസ് ചാൻസലർമാർ പങ്കെടുത്തത് അതീവ...